അസ്സലാമുഅലൈക്കും,
ഈ ബ്ലോഗ് വായിക്കുന്നു എന്നതുതന്നെ, വിവര സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കളാണ് നാം എന്നതിന് തെളിവാണല്ലോ. എന്തെല്ലാം അറിവുകളാണ് ഈ നെറ്റില്‍ നിന്ന് നാം ദിനംപ്രതി ശേഖരിക്കുന്നത്. വിമാനം എങ്ങനെ പറക്കുന്നു? കമ്പ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു? എന്ന് തുടങ്ങി മലബാര്‍ മത്തിക്കറി എങ്ങനെ പാചകം ചെയ്യാം എന്നുവരെ ഗൂഗിള്‍ നിമിഷങ്ങള്‍ക്കകം കണ്ടുപിടിച്ചു പറഞ്ഞു തരുന്നു! പടച്ചതമ്പുരാനെ... നീ കഴിഞ്ഞാല്‍പ്പിന്നെ എല്ലാം അറിയുന്നവന്‍ ഈ കമ്പ്യൂട്ടര്‍ തന്നെ എന്ന് പറഞ്ഞു പോകുന്ന ഒരവസ്ഥ! എന്നാല്‍ ഈ വിവരങ്ങളെല്ലാം കമ്പ്യൂട്ടറില്‍ സ്വയംഭൂവായി വന്നതല്ലെന്നും ഇതിനുപിന്നില്‍ വളരെയധികം പ്രയത്നം വേണ്ടിവന്നിട്ടുണ്ടെന്നും നാം ചിന്തിക്കാറുണ്ടോ? ഇപ്രകാരം ശാസ്ത്ര-സാങ്കേതിക വിജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ മുസ്ലിം സമുദായത്തിന്റെ പങ്ക് എത്ര വരും?
അമ്പരച്ചുബികളായ കെട്ടിടങ്ങള്‍ , റോഡുകള്‍ , പാലങ്ങള്‍ , വിസ്മയകരമായ നിര്‍മാണ രീതികള്‍ ! ഭാവന, എഞ്ചിനീയറിംഗ്, ആസൂത്രണം.. അങ്ങനെ എത്രയെത്ര ഘടകങ്ങള്‍ അവയ്ക്ക് പിന്നിലുണ്ട്? ഈ വിഷയങ്ങളില്‍ മുസ്ലിം സമുദായത്തിന്റെ പ്രാധിനിധ്യം എവിടെ നില്‍ക്കുന്നു?
കടലില്‍ ഊളിയിട്ട് ചെന്നും, വനാന്തരങ്ങളില്‍ രാപ്പാര്‍ത്തും ജീവജാലകങ്ങളെപ്പറ്റി പഠിച്ചു, 'മറ്റുള്ളവര്‍ ' നല്‍കുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ 'നാഷണല്‍ ജിയോഗ്രഫി' യിലും 'ഡിസ്കവറി ചാനലിലും' കണ്ടു 'സുബുഹാനല്ലഹ്' എന്ന് പറഞ്ഞു നമ്മള്‍ സമാശ്വസിക്കുന്നു. നിങ്ങള്‍ കാണുന്നില്ലേ, കേള്‍ക്കുന്നില്ലേ, പ്രകൃതിയിലേക്ക് നോക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ എന്നൊക്കെ ആവര്‍ത്തിച്ചാവാര്‍ത്തിച്ചു വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത് മേല്‍പ്പറഞ്ഞ 'മറ്റുള്ളവര്‍ ' മറഞ്ഞുനിന്നെങ്ങാന്‍ കേട്ടോ ആവൊ.
വിലപ്പെട്ട സാഹിത്യങ്ങളോ, ചിന്തകളോ മുസ്ലിം ലോകത്തുനിന്ന് അപൂര്‍വമായേ കേള്‍ക്കാറുള്ളൂ അല്ലെ?
ഇതെല്ലം പോകട്ടെ. ധര്‍മം, നീതി, സത്യസന്ധത, കൃത്യനിഷ്ഠ, വാക്കുപാലിക്കല്‍ തുടങ്ങി ഏതെങ്കിലും സദ്ഗുണങ്ങളില്‍ മുസ്ലിം സമുദായം മറ്റുള്ള സമുദായങ്ങളെക്കാള്‍ മുന്നിലാണെന്ന് അഭിമാനിക്കാന്‍ അവകാശമുണ്ടോ? മറിച്ചു, ധൂര്‍ത്ത്, സ്ത്രീധനം, ആഡമ്പരം തുടങ്ങിയവയില്‍ നാം ആരെക്കാളും പിന്നിലല്ലല്ലോ! അതിനര്‍ത്ഥം ഈ മേഖലകളില്‍പ്പോലും ഇന്നത്തെ മുസ്ലിം സമൂഹത്തില്‍ എന്തെങ്ങിലും സ്വാധീനം ചെലുത്താന്‍ വിശുദ്ധ ഖുര്‍ആന്‍നിന് കഴിയുന്നില്ല എന്നല്ലേ?
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടും നാം നമ്മെ ഉത്തമ സമുദായം എന്ന് പരിചയപ്പെടുത്തുന്നു!
ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഏത് ലേഖനവും, പുസ്തകവും തുടങ്ങുന്നത് 'ഇസ്ലാം എന്നാല്‍ സമാധാനം എന്നാകുന്നു അര്‍ത്ഥം" എന്ന ആമുഖത്തോടെയാകും. പഞ്ചസാരക്ക് മധുരമാണെന്ന് ഭരണിയുടെ പുറത്തു എഴുതി വയ്ക്കെണ്ടാതില്ലാത്തതുപോലെ അതുമായി ബന്ധപ്പെടുന്ന ആള്‍ക്ക് സമാധാനം ദൃശ്യമാകണം. എന്നാല്‍ 'ഇസ്ലാം സമാധനമാകുന്നു' എന്ന് എത്ര എഴുതിയിട്ടും മുസ്ലിം ലോകത്ത് അങ്ങനെ ഒന്ന് കാണുന്നുമില്ല. എവിടേയോ താളം തെറ്റിയിരിക്കുന്നു അല്ലെ? ഈ മുസ്ലിം സമുദായത്തിന് എന്ത് പറ്റി?
പറഞ്ഞു വരുന്നത് ഇതാണ്.
ഇന്ന് ഭൂമുഖത്ത് നിലനില്‍ക്കുന്ന പ്രബല മതവിഭാഗങ്ങളാണ് മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ഹിന്ദു, എന്നിവരും വളരെ ചെറിയ ഒരു വിഭാഗമായ ജൂദന്മാരും. അമേരിക്ക, യുറോപ്പ് തുടങ്ങിയവ ക്രിസ്തുമത ഭൂരിപക്ഷ പ്രദേശമായും, വടക്കന്‍ ആഫ്രിക്കയുടെ ഈജിപ്റ്റ്, മൊറോക്കോ, തുടങ്ങിയ പ്രദേശങ്ങള്‍ , അറേബ്യന്‍ ഗള്‍ഫ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ മുസ്ലിം ഭൂരിപക്ഷ പ്രദേശമായും, ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയവ ബുദ്ധമത ഭൂരിപക്ഷ പ്രദേശമായും, ഇന്ത്യയെ ഹിന്ദുമതഭൂരിപക്ഷ പ്രദേശമായും, ഇസ്രായേലിനെ ജൂദമത ഭൂരിപക്ഷ പ്രദേശമായും കണക്കാക്കി ഒന്ന് വിശകലനം ചെയ്തു നോക്കൂ. വെറും ഭൌതിക മേഖലകളില്‍ മാത്രമല്ല ബൌദ്ധിക മേഖലകളിലും മറ്റു സമുദായങ്ങള്‍ നമ്മെക്കാള്‍ ഏറെ മുന്നിലാണെന്ന് കാണാം. എന്താണിതിനു കാരണം?
ഇതൊരു ചര്‍ച്ചക്ക് തുടക്കമാവട്ടെ. പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് നമ്മുടെ ലക്‌ഷ്യം. ചര്‍ച്ചയില്‍ എന്തെങ്കിലും ഉരിത്തിരിഞ്ഞു വരും എന്ന് തന്നെയാണ് പ്രതീക്ഷ.
ചര്‍ച്ച പരമാവധി വിഷയത്തില്‍ ഊന്നിനിന്നാകാന്‍ ശ്രമിക്കുമല്ലോ.
സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.
വഅലൈകുമുസ്സലാം.
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട സഹീര്‍ സാഹിബ്. ബൂലോഗത്തേക്ക് സ്വാഗതം. താങ്കളുടെ ധൈര്യത്തെ ഞാന്‍ വിലമതിക്കുന്നു. എണ്‍പത്കളിലെ തലമുറയ്ക്ക് മാത്രം പതിച്ചു നല്‍കുന്ന ബ്ലോഗ് സംസ്കാരത്തില്‍ നിന്ന് തിരിഞ്ഞു നടക്കാന്‍ ആര്‍ജ്ജവം കാണിച്ചതിനെ അനുമോദിക്കുന്നു. ഒപ്പം താങ്കളുടെ നിലപാടുകളിലെ എന്റെ വിയോജനം ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ശാസ്ത്ര പുരോഗതി താങ്കള്‍ സൂചിപ്പിച്ച പോലെ അത്ഭുതാവാഹം തന്നെയാണ്. പക്ഷെ അതിനെക്കാള്‍ കൂടുതല്‍ താങ്കളുടെ വരികളില്‍ ഞാന്‍ വായിച്ചതു ആത്മനിന്ദയോ അപകര്‍ഷതാ ബോധമോ ആണ്.
മനുഷ്യ പുരോഗതി എന്നാല്‍ ശാസ്ത്ര സാങ്കേതിക രംഗത്തുള്ള പുരോഗതി മാത്രമാണോ?
അതിലുപരിയായി മനുഷ്യത്വം, മനസ്സമാധാനം എന്നിവ വിലമതിക്കപ്പെടെണ്ടതല്ലേ?
ഈ വിഷയത്തില്‍ മതവിശ്വാസികള്‍ വിശേഷിച്ചും മുസ്‌ലിംകള്‍ ഒരുപാട് മുന്നിലാണ്.
ഒരുപക്ഷെ പടിഞ്ഞാറ് ഒരുപാട് പടിഞ്ഞാറായതിനാല്‍ നമുക്ക് അത്രയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നല്ല മുതലാളിത്തത്തിന്റെ മാസ്മരിക പ്രകടനമായ "ശാസ്ത്ര പുരോഗതിയില്‍" കണ്ണ് മഞ്ഞളിച്ചു പോയ നമുക്ക് അതിന്റെ മറുവശം കാണാന്‍ കഴിയാതതുകൊണ്ടുമാവാം.
ശാസ്ത്രത്തിനു എന്തിനാണ് ഇത്ര അപ്രമാദിത്തം നല്‍കുന്നത്?
പ്രകൃതി നിയമങ്ങക്കനുസരിച്ചു മനുഷ്യന്‍ എത്തിച്ചേര്‍ന്ന അനുമാനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പറയുന്ന പേരല്ലേ ശാസ്ത്രം? ആ നിഗമനങ്ങള്‍ക്ക് എപ്പോഴും മാറ്റം വന്നേക്കാം.
പ്രകൃതിനിയമങ്ങള്‍ ഈ രൂപത്തില്‍ സംവിധാനിച്ച ദൈവത്തിനല്ലേ അപ്പോള്‍ അപ്രമാദിത്തം?
ശാസ്ത്രകാരന്മാരുടെ ഉത്തരവാതിത്വം ശാസ്ത്രത്തിനു അപ്രമാദിത്വം ഉണ്ടാക്കലാണ് .
മുസ്ലിമിന്റെ ഉത്തരവാദിത്വം ശാസ്ത്ര പുരോഗതി ഉണ്ടാക്കലല്ല. മനുഷ്യ നന്മക്കായി വര്തിക്കലാണ്. അപ്പോള്‍ ലഭിക്കുന്ന ഉപോല്പന്നം മാത്രമാണ് മുസ്‌ലിമിന്റെ ശാസ്ത്ര പുരോഗതി.
അതുകൊണ്ട് അവര്‍ക്ക് പരിമിതികള്‍ ഉണ്ട്. "ദൈവത്തെ തോല്‍പ്പിക്കാന്‍" ജീവിതം മുഴുവനായി ശാസ്ത്രത്തിനു ഉഴിഞ്ഞുവെച്ച വരെപ്പോലെ അവര്‍ക്ക് തിളങ്ങാന്‍ കഴിയില്ല.
അതെല്ലാം പോട്ടെ..
മുഹമ്മദീയര്‍ എത്ര പ്രാകൃതരാണെങ്കിലും അറബ് നാടുകളില്‍ ആര്‍ക്കും കോളര്‍ ID കെട്ടിയാതായി കേട്ടിട്ടില്ല. എനിക്ക് ഇത് മതി സമാശ്വസിക്കാന്‍!!
അസ്സലാമുഅലൈക്കും,
മറുപടിഇല്ലാതാക്കൂപിയ സഹോദരന്‍ അബൂദയ-യുടെ അഭിപ്രായം വായിച്ചു. അല്പം ചില വിശദീകരണങ്ങള്‍ കൂടി അനിവാര്യമായി തോന്നുന്നു.
എന്റെ ബ്ലോഗ് ശ്രദ്ധിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും ആദ്യമായി നന്ദി പറയട്ടെ. എന്റെ ആദ്യ ബ്ലോഗ് സംരംഭത്തിന് ആദ്യമായി കിട്ടിയ പ്രതികരണം വളരെ നന്ദി.
പിന്നെ, വിയോജിപ്പിനെപറ്റി. ആമുഖമായി സൂചിപ്പിച്ചത് പോലെ വിയോജിപ്പ് ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്റെ നിരീക്ഷണം തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. കാരണം, അതാവുമല്ലോ മുസ്ലിം സമൂഹത്തിന്റെ വിജയ വശം.
ആദ്യമായി മനസ്സിലാകേണ്ടത്, ഞാന്‍ സംവദിക്കുന്നത് ഇന്ന് നിലവിലുള്ള മുസ്ലിം സമൂഹത്തോടാണ്. അല്ലാതെ "ന്ടുപ്പുപ്പക്കൊരാനെണ്ടാര്‍ന്നു" എന്ന് മിദ്ധ്യാഭിമാനം കൊള്ളുന്നവരോടല്ല. അതിനാല്‍ വര്‍ത്തമാന കാലത്തില്‍ നിന്നാവട്ടെ നമ്മുടെ ചര്‍ച്ച.
പടിഞ്ഞാറിന്റെ മാസ്മരിക പ്രകടനമായ "ശാസ്ത്ര പുരോഗതിയില്‍ " എന്റെ കണ്ണ് മഞ്ഞളിച്ചു പോയി, ശാസ്ത്രത്തിനു അപ്രമാദിത്തം നല്‍കുന്നു. എന്നീ രണ്ടു പോയിന്റുകളില്‍ മാത്രം താങ്കള്‍ ശ്രദ്ധ ഊന്നിയിരിക്കുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ താങ്കളല്ലേ ശാസ്ത്രത്തിന്റെ അപ്രമാദിത്തത്തില്‍ വിരണ്ടു പോയിരിക്കുന്നത് എന്ന് തോന്നി. അതിനാല്‍ താഴെ കൊടുതിരിക്കുന്ന ഭാഗങ്ങള്‍ താങ്കള്‍ ശ്രദ്ധിച് ശ്രദ്ധിച്ചിട്ടെ ഇല്ല! ദയവായി ഒന്നുകൂടി വായിക്കുക.
വിലപ്പെട്ട സാഹിത്യങ്ങളോ, ചിന്തകളോ മുസ്ലിം ലോകത്തുനിന്ന് അപൂര്‍വമായേ കേള്‍ക്കാറുള്ളൂ അല്ലെ?
ഇതെല്ലം പോകട്ടെ. ധര്‍മം, നീതി, സത്യസന്ധത, കൃത്യനിഷ്ഠ, വാക്കുപാലിക്കല്‍ തുടങ്ങി ഏതെങ്കിലും സദ്ഗുണങ്ങളില്‍ മുസ്ലിം സമുദായം മറ്റുള്ള സമുദായങ്ങളെക്കാള്‍ മുന്നിലാണെന്ന് അഭിമാനിക്കാന്‍ അവകാശമുണ്ടോ? മറിച്ചു, ധൂര്‍ത്ത്, സ്ത്രീധനം, ആഡമ്പരം തുടങ്ങിയവയില്‍ നാം ആരെക്കാളും പിന്നിലല്ലല്ലോ! അതിനര്‍ത്ഥം ഈ മേഖലകളില്‍പ്പോലും ഇന്നത്തെ മുസ്ലിം സമൂഹത്തില്‍ എന്തെങ്ങിലും സ്വാധീനം ചെലുത്താന്‍ വിശുദ്ധ ഖുര്‍ആന്‍നിന് കഴിയുന്നില്ല എന്നല്ലേ?
അയല്‍നാട്ടുകാരനായ ഗോപാലന്‍ നിങ്ങളുടെ നാട്ടില്‍ വന്നു, തോമസിനോടും കൃഷ്ണനോടും താങ്കളെപ്പറ്റി അന്വേഷിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അവര്‍ രണ്ടുപേരും "അബൂദയ വളരെ മാന്യനാണ്, വിശ്വസ്തന്‍, നീതിമാന്‍... കണ്ണുമടച്ച് വിശ്വസിക്കാം" എന്ന് പറഞ്ഞാല്‍ പോരാ... മറിച്ച്, "അബൂദയയുമായി നിസ്സങ്കോചം ഇടപെടാം. അദ്ദേഹം ഒരു മുസല്‍മാനാണ്" എന്ന് പറയണം. കാരണം മനസ്സിലായോ? ആദ്യം പറഞ്ഞതിന്റെ അര്‍ഥം ഒരുപക്ഷെ ഇങ്ങനെയുമാവാം - "അബൂദയ വളരെ മാന്യനാണ്, വിശ്വസ്തന്‍, നീതിമാന്‍...(മറ്റുള്ള മേത്തന്മാരെപ്പോലെയല്ല).
അങ്ങ് പടിഞ്ഞാറുള്ള പടിഞ്ഞാറിനെപ്പറ്റിയും ചിലത് പറയാനുണ്ട്. അവരിലും ഉണ്ട് അല്പസ്വല്പമൊക്കെ നന്മകള്‍ . മറ്റൊരിക്കല്‍ ചര്‍ച്ച ചെയ്യാം. ഇന്‍ശാഅല്ലാഹ്.
സസ്നേഹം,
നിങ്ങളുടെ സഹോദരന്‍
ഒരു ജീവിതം കിട്ടുക എന്നത് മഹാഭാഗ്യമാണെന്ന് എന്‍റെ സുഹൃത്ത് സലാം പൂനൂര്‍ പറയാറുണ്ട്. ഇങ്ങനെ തിരിച്ചറിയുന്നവരെ നമുക്ക് ജീവിതത്തെ സമഗ്രമായി കണ്ട ആളുകള്‍ എന്ന് പറയാം.ഈ തിരിച്ചറിവ് എല്ലാ മനുഷ്യര്‍ക്കും പ്രാപ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. പ്രവാചകന്മാര്‍ക്കും അതുപോലെയുള്ള മഹത് വ്യക്തിത്വങ്ങള്‍ക്കും മാത്രമേ ഇങ്ങനെ മനസ്സിലാകൂ എന്ന ഒരു ധാരണയും നമുക്കുണ്ട്.മനുഷ്യര്‍ക്ക് പരസ്പരം അവരുടെ ജീവിതം ഒരു സന്ദേശമാക്കി മാറ്റാന്‍ കഴിയാതിരിക്കുന്നതിനു കാരണം അവരവര്‍ തന്നെ സ്വന്തം ജീവിതം മൌലികമാക്കി തീര്‍ക്കാത്തത് കൊണ്ടാകുന്നു. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തവരായതു കൊണ്ടാകുന്നു മൌലികമായ സന്ദേശം ഓരോ മനുഷ്യനും തന്റെ ചുറ്റുപാടിനോട് പറയാന്‍ കഴിയാതെ പോകുന്നത്.നമ്മുടെ ധാരണ മഹധ് വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ ജീവിതം സന്ദേശമാക്കാന്‍ കഴിയൂ എന്നാകുന്നു. ഈ ധാരണ തികച്ചും തെറ്റാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കൈരളി ടി.വി.പരിപാടിയായ സിനിമാ നടന്‍ ശ്രീ വി.കെ.ശ്രീരാമന്റെ വേറിട്ടകാഴ്ചകള്‍ ഏറെ ഉപകരിക്കുന്നതാണ്
മറുപടിഇല്ലാതാക്കൂനല്ല ലേഖനം, നല്ല ചിന്ത. അവനവൻ നന്നാവാൻ, സ്വന്തം കുടുംബത്തെ നന്നാക്കാൻ, അതുവഴി തന്റെ പരിസരത്തെയും സമൂഹത്തെയുൻ നന്നാക്കാൻ നമുക്ക് കഴിയണം. എല്ലാ പ്രവർത്തനങ്ങൾക്കും ഏതെങ്കിലും സംഘടനയോ അതുവഴി അവരുടെ താത്പര്യങ്ങളൊ വേണമെന്നിരിക്കേ, മുസ്ലീം സമൂഹത്തിൽ നിന്ന് ലേഖകനുദ്ദേശിച്ച തരത്തിലുള്ള ഉയർത്തെഴുന്നേൽപ്പുകളൂണ്ടാവുക പ്രയാസകരം.
മറുപടിഇല്ലാതാക്കൂചെറിയ കൂട്ടായ്മകൾക്ക് വലിയ വിജയങ്ങൾ കൊണ്ടുവരാൻ കഴിയും. ഏകനായ നാഥനിലുള്ള നിഷ്കളങ്കമായ വിശ്വാസമെന്ന അടിസ്ഥാനത്തിലൊന്നിച്ചവർക്കത് തീർച്ചയായും സാധിക്കുക തന്നെ ചെയ്യും. വലിയ ചർച്ചയാവേണ്ടിയിരുന്ന ഈ വിഷയം വരണ്ടുണങ്ങിപ്പോവുന്നത് കഷ്ടമാണ്.