കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ
മാനവികത യാത്ര കഴിഞ്ഞു. അതിന്റെ കാറ്റും കോളും ഒഴിഞ്ഞ ഈ ഇടവേളയില്‍, ശാന്തമായി അല്‍പ്പമൊന്നു
ചിന്തിക്കാന്‍ നമുക്ക് നേരം കണ്ടെത്താം. യാത്രകൊണ്ട് കേരളത്തില്‍ മാനവികതാ സൂചിക
ഉയര്‍ന്നോ എന്നൊന്നും അളക്കാനുള്ള ഉപകരണം നമ്മുടെ പക്കല്‍ ഇല്ലാത്തതിനാല്‍ ആ ചര്‍ച്ചക്ക്
പ്രസക്തിയില്ല.
കേരള യാത്ര തുടങ്ങുന്നതിനു മാസങ്ങള്‍ക്ക്
മുമ്പ് "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്-1"എന്ന ടൈറ്റിലില്‍ ഇട്ടിരുന്ന
പോസ്റ്റിങ്ങിനെ അനുകൂലിച്ചുകൊണ്ടും വിമര്ശിച്ചുകൊണ്ടും ഏതാനും സുഹൃത്തുക്കള്‍
ടെലിഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടിരുന്നു. വിമര്‍ശനങ്ങളിലെ പ്രധാനമായ
പോയിന്റുകള്‍:
1 . ഇത് തെറ്റാണെങ്കില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെപ്പോലുള്ള
ഒരു മഹാപണ്ഡിതന്‍ ഇതിനു എങ്ങനെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു?
വേദക്കാരിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും
പരിചയപ്പെടുത്തിക്കൊണ്ട് അല്ലാഹു വിശുദ്ധ ഖുര്ആനിലെ സൂ:തൌബ ആയത്ത് 34-ല്‍ നമ്മെ താക്കീത് ചെയ്യുന്നു: "സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി
തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു".
ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഇങ്ങനെ ഒരു നൂതന ആശയവുമായി
ഒരു മുസ്ലിയാര്‍ വന്നപ്പോള്‍ മേല്‍പ്പറഞ്ഞ ആയത്താണ് ആദ്യം ഓര്മ വന്നത്. ആയത്തില്‍ പണ്ഡിതന്മാരിലും പുരോഹിതരിലും പെട്ട "ധാരാളം പേര്‍" എന്ന പ്രയോഗം
അടിവരയിട്ടു മനസ്സിലാക്കേണ്ടതാണ്. ഭൂരിപക്ഷം പണ്ഡിതരുടേയും, പുരോഹിതരുടെയും അവസ്ഥ
ഇതാണെന്നല്ലേ അല്ലാഹു ഉണര്‍ത്തുന്നത്? ചോദ്യത്തിന് നേര്‍ക്കുനേര്‍
ഉത്തരം അതാണ്.
സ്വന്തം സമ്പാദ്യം
മുഴുവനായിത്തന്നെ ദീനിനു വേണ്ടി ചെലവഴിക്കാന്‍ മത്സരിച്ച
അബൂബകര്‍ സിദ്ദിക് (റ) ഉമര്‍ ഫാറൂക്ക് (റ) മുതലായ സഹാബിവര്യരെപ്പറ്റിയും, നിലത്തു
പനമ്പായില്‍ കിടന്നു ഉറങ്ങിയിരുന്ന റസൂല്‍ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ
ദേഹത്ത് ഇന്തപ്പന ഓലയുടെ പാടുകള്‍ പതിഞ്ഞ ചരിത്രവും, ഒരുകാലത്ത് പള്ളിക്കും മദ്രസക്കും ധനശേഖരണാര്‍ത്ഥം
നടത്തപ്പെട്ടിരുന്ന വയള് പരമ്പരകളില്‍ AP മുസ്ലിയാരില്‍ നിന്ന് തന്നെ ഏറെ കേട്ടവരാണ് നാം. അതൊക്കെ പഴയ
കഥ.
പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നാണല്ലോ ചൊല്ല്. രാഷ്ട്രീയത്തെക്കാളും, വിദ്യാഭ്യാസ കച്ചവടത്തെക്കാളും, ആശുപത്രിയേക്കാളുമൊക്കെ ലാഭകരമാണ് ഇന്ന് ആത്മീയ കച്ചവടം. സ്വാമിമാരും, അമ്മമാരും, ധ്യാനകേന്ദ്രങ്ങളും, ബീവിമാരും വരെ
തിരിച്ചറിഞ്ഞ ഇക്കാര്യം അല്‍പ്പം വൈകിയാണെങ്കിലും നമ്മുടെ ഉസ്താദും
തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ മുസ്ലിയാരുടെ രാജകീയ യാത്ര നമ്മെ
ചിന്തിപ്പിക്കേണ്ടതല്ലെ?
2 . കാന്തപുരം മുസ്ലിയാര്‍ ചെയ്തിട്ടുള്ള നല്ല
നല്ല കാര്യങ്ങളാണ് മറ്റു ചിലര്‍ ചൂണ്ടി കാണിക്കുന്നത്. പള്ളി, മദ്രസ്സാ, കോളേജ്, അനാഥാലയങ്ങള്‍
...
തീര്‍ച്ചയായും അതൊക്കെ വലിയ കാര്യങ്ങള്‍ തന്നെ.
നല്ല കാര്യങ്ങളെ നാം എന്നും ആദരിച്ചിട്ടേ ഉള്ളു. എന്നുവച്ച് വളരെ
നന്മകള്‍ ചെയ്യുന്ന ഒരു വ്യക്തി ഒരു തിന്മ ചെയ്താല്‍ ആ തിന്മയും നന്മയായി
ഗണിക്കാനാവുമോ? നന്മ നന്മയായും, തിന്മ തിന്മയായും
തന്നെ നിലനില്‍ക്കും. നന്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം, തിന്മകള്‍ കുറഞ്ഞപക്ഷം
വെറുക്കപ്പെടുകയെങ്കിലും വേണം.
3. വെറുതെ
എന്തിനാണ് ഈ വിഷയത്തിലൊക്കെ ഇടപെടുന്നത്? അവരെ വെറുതെ വിട്ടേക്കുക.
"ഒരു തിന്മ കണ്ടാല്‍അത് കൈകൊണ്ടു തടയുക.
അതിനു കഴിയാത്തവര്‍ നാവു കൊണ്ട് തടയുക. അതിനും കഴിയാത്തവര്‍ മനസ്സില്‍ അതിനോട്
വെറുപ്പ് പുലര്‍ത്തുകയെങ്കിലുംചെയ്യുക" എന്ന പ്രാവചക വചനം തന്നെയാണ്
അതിനുള്ള മറുപടി.
സഹാബാക്കളില്‍ നിന്ന് പരമ്പരാഗതമായി ഇങ്ങനെ ഒരു
'തിരുകേശം' കിട്ടി എന്ന്
അവകാശപ്പെടുന്നുണ്ടെങ്കില്‍ സഹാബാക്കളോ ആ പരമ്പരയിലെ ആരെങ്കിലുമോ ഇതുപോലെ ഒരു
പള്ളി പണിയാതിരുന്നത് എന്തുകൊണ്ട്? ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പും കാന്തപുരം മുസ്ലിയാര്‍ ഒരു ‘തിരുകേശം’ ഒറിജിനല്‍ ആണെന്ന് പറഞ്ഞു പ്രദര്‍ശിപ്പിച്ചിരുന്നല്ലോ.
അത് ഒറിജിനല്‍ ആയിരുന്നെങ്കില്‍ പിന്നീട് മറ്റൊരു ഒറിജിനലിന്റെ ആവശ്യം
എന്തായിരുന്നു? അന്ന്
നടന്നില്ല. കുറച്ചുകൂടി ആളും അര്‍ത്ഥവും ഒക്കെ ആയപ്പോള്‍ വീണ്ടും ശ്രമിക്കുന്നു
എന്നതല്ലേ ശരി?
കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ടു പലരും
മുസ്ലിയാരെ പ്രകീര്‍ത്തിച്ചതായി കണ്ടു. എല്ലാ ആത്മീയ കച്ചവടക്കാരെയും പോലെ കയ്യില്‍
കുറച്ചു കാശും, പിന്നില്‍ കുറച്ചു ആളുകളും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണ്
ഈ ജനക്കൂട്ടം. നന്മയിലേക്ക് ക്ഷണിച്ചാലാണ് ആളെ കിട്ടാന്‍ ബുദ്ധിമുട്ട്.
എത്രയെത സാമൂഹിക തിന്മകളാണ് ഇന്ന് കേരള സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഒന്നിനെതിരെ തന്റെ
സംഘടനാപാടവം ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയി. അത് തന്നെയാണ്
ഈ കുറിപ്പിനുള്ള പ്രേരണയും.
നല്ല പോസ്റ്റ്!! ഇത് പോലുള്ള ചര്‍ച്ചകള്‍ ഇനിയും വരട്ടെ. സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗ് ഒന്ന് വിസിറ്റ് ചെയ്യണേ..
മറുപടിഇല്ലാതാക്കൂhttp://fourhomes.blogspot.in/
Please remove the word verification
മറുപടിഇല്ലാതാക്കൂ