അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്!

ഫേസ് ബുക്ക്‌ തുറന്നിട്ട്‌ ഒരുപാട് നാളായി. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം. സോഷ്യല്‍ സൈറ്റുകളില്‍ നിന്ന് ഒരു സ്വയംപ്രഖ്യാപിത INTERVAL എടുത്തിരിക്കുകയായിരുന്നു. വെറുതെ ഒരു ചെയിഞ്ച്. ഒന്നിലും adict  ആവരുത് എന്ന ഒരു വാശി. അത്ര തന്നെ. തീരുമാനിച്ചു ഉറപ്പിച്ചപോലെ തന്നെ - വേണമെങ്കില്‍ ഫേസ് ബുക്ക് ഇല്ലാതെയും ജീവിക്കാം - എന്ന് തിരിച്ചറിഞ്ഞു. അല്ഹമ്ദുലില്ലഹ്.

അങ്ങനെ ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇന്നലെ ഫേസ്ബുക്ക് തുറന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ടസിറിയയില്‍ വേദനയനുഭാവിക്കുന്ന സഹോദരങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റിങ്ങ്‌ ആണ് ഈ കുറിപ്പിന്നാധാരം."അല്ലാഹുവെ, നിന്റെ അജയ്യമായ ശക്തി ഇസ്ലാമിന്റെ ശത്രുക്കളുടെ മേല്‍ വര്ഷിക്കണേ, ലോകമെങ്ങും കഷ്ട്ടപ്പെടുന്ന മുസ്ലിമീങ്ങള്‍ക്ക് നീ നല്ല വാര്‍ത്ത എത്തിക്കണേ" എന്നതായിരുന്നു പോസ്റ്റിങ്ങ്‌.. . 
ഉടനെ എന്റെ വക കമന്ടും ഇട്ടു. "ഇന്നത്തെ മുസ്ലീംകളുടെ അവസ്ഥ കണ്ടിട്ട്, ആരാണ് ശത്രു, ആരാണ് മിത്രം എന്ന് ഒടേതമ്പുരാനു തന്നെ ണ്ഫ്യുഷന്‍ ആയ പോലെയുണ്ട്."  ഈ കമന്ട് വായിച്ച ചിലര്‍ക്കെങ്കിലും - "ഇതെന്തപ്പിത്? ദൈവദോഷം പറയുന്നോ" -  എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കൂടിയുള്ളതാണ് ഈ വിശദീകരണം.

ചില സമീപ കാല സംഭവങ്ങള്‍ :
1979 - 1988 : സോവിയറ്റ് യൂണിയന്റെ ഒമ്പത് കൊല്ലം  നീണ്ട അഫ്ഘാനിസ്ഥാന്‍ അധിനിവേശകാലത്ത് ലോക മുസ്ലീംകള്‍ സ്വാഭാവികമായും അഫ്ഘാന്‍ പക്ഷത്തായിരുന്നു. അമേരിക്കയും അന്ന് മുസ്ലിം പക്ഷത്തായിരുന്നല്ലോ. മുസ്ലീംകള്‍ അഫ്ഘാന്‍ ജനതയ്ക്ക് വേണ്ടി മനമുരുകി അല്ലാഹുവിനോട് ദുആ ചെയ്തു. 
എന്നാല്‍ സോവിയറ്റ് പിന്‍മാറ്റത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഏറെ ഖേദകരമായിരുന്നു. അഫ്ഘാന്‍ മുസ്ലീംകള്‍ ചേരി തിരിഞ്ഞു പരസ്പ്പരം പോരടിക്കാന്‍ തുടങ്ങി. അബ്ദുല്‍ റഷീദ് ദസ്ത്തൂം, ഖല്‍ബുദ്ധീന്‍ ഹിക്മാത്യാര്‍ , ജലാലുദ്ധീന്‍ ഹക്കാനി തുടങ്ങിയ പേരുകള്‍ ലോകത്ത് സുപരിചിതമായി. ലോക മുസ്ലിം ജനത ചിന്താക്കുഴപ്പത്തില്‍ . ഇതില്‍ ആര്‍ക്കു വേണ്ടി പ്രാര്‍ഥിക്കും?
പിന്നെ കണ്ടത് താലിബാന്റെ മുന്നേറ്റമാണ്. മുസ്ലീങ്ങള്‍ ഇന്നും താലിബാന്‍ വിഷയത്തില്‍ രണ്ടു ചേരിയിലാണ്.

1980 - 1988 : റഷ്യ - അഫ്ഘാന്‍ യുദ്ധത്തിന്റെ അതെ കാലത്തുതന്നെയാണ് ഇറാന്‍ - ഇറാഖു യുദ്ധവും നടന്നത്. ഇതൊരു സുന്നി, ഷിയ യുദ്ധമായിരുന്നതിനാല്‍ ആര്‍ എവിടെ നില്‍ക്കണമെന്നതിനു വ്യക്തതയുണ്ടായിരുന്നു. "നീതിയുടെ പക്ഷം" എന്നതായിരുന്നോ അതോ വംശീയ താല്‍പ്പര്യങ്ങള്‍ ആയിരുന്നോ തീരുമാനങ്ങളെ സ്വാധീനിച്ചത് എന്നതിന് ഈ ചര്‍ച്ചയില്‍ പ്രസക്ത്തിയില്ല. മുസ്ലീങ്ങള്‍ ആര്‍ക്കു വേണ്ടി പ്രാര്‍ഥിക്കും? അമേരിക്ക അന്നും സുന്നി പക്ഷത്തു ഉണ്ടായിരുന്നു.

1990 - 1991 : ഇറാഖിന്റെ കുവൈറ്റ്‌ അധിനിവേശം - '90 ആഗസ്റ്റ്‌ രണ്ടാം തിയതി മുതല്‍ ഏഴു മാസക്കാലം നീണ്ടു നിന്ന അധിനിവേശവും, അമേരിക്ക ഇടപെട്ടുള്ള മോചനവും നമ്മില്‍ പലരും TVയില്‍ LIVE ആയി കണ്ടു അനുഭവിച്ചവരാണ്. ഇവിടെയും പ്രാര്‍ഥനാ തീരുമാനം എളുപ്പമായിരുന്നു.

ഇനി ചില പഴയ കാര്യങ്ങള്‍ : 
1967 - ല്‍ നടന്ന ഈജിപ്റ്റ്‌ ഇസ്രായേല്‍ 6 day war നു തലേ ദിവസം ഇസ്രായേല്‍ പട്ടാളക്കാര്‍ പ്രാര്‍ത്ഥനാനിരധരായി കഴിച്ചു കൂട്ടിയപ്പോള്‍ , ഈജിപ്റ്റ്‌ പട്ടാള ക്യാമ്പുകളില്‍ പാട്ടും നൃത്തവും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈ സമയം ലോക മുസ്ലീങ്ങള്‍ ഈജിപ്റ്റിനും ഫലസ്തീനും വേണ്ടി ദുആ ചെയ്യുകയായിരുന്നുവല്ലോ.

ഫലസ്തീന് വേണ്ടി നമ്മള്‍ പ്രാര്‍ഥിക്കാന്‍  തുടങ്ങിയിട്ട് ദശകങ്ങള്‍ ഏറെയായി. ഇപ്പോള്‍ , ഫതഹ് നു വേണ്ടി പ്രാര്‍ഥിക്കാണോ അതോ ഹമാസിന് വേണ്ടി പ്രാര്‍ഥിക്കാണോ എന്ന ആശയക്കുഴപ്പമാണുള്ളത്‌ . 

ടുണീഷ്യ, ഈജിപ്റ്റ്‌, ലിബിയ... 
സിറിയ, ബഹ്‌റൈന്‍...
ചര്‍ച്ച ഗുണകരമെങ്കില്‍ തുടരാം. ഇന്ഷാ ആല്ലാഹ്. 

3 അഭിപ്രായങ്ങൾ:

  1. എന്തിനാ സഹോദരാ ഈ കൂട്ടത്തിലേക്ക് ബഹ്റൈനെ വലിച്ചിഴക്കുന്നത്. അവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ നിഷ്പക്ഷമായി മനസ്സിലാക്കാന്‍ എല്ലാവരും രംഗത്തു വരണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇവിടെയുള്ള അക്രമികളെക്കൊണ്ട് സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അറബ് വസന്തവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ തീവ്രവാദികള്‍ ചേര്‍ന്നുള്ള കളികളാണ് ഇവിടെ നടക്കുന്നത്. സിറിയ മറ്റൊരു വിഷയമാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ സഹോദരാ,
      എന്റെ ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം പങ്കുവച്ചതിനും നന്ദി.

      "പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്" എന്ന് ഞാന്‍ എഴുതിയതിന്റെ ആശയം തന്നെയല്ലേ താങ്കളുടെ കുറിപ്പിലും ഉള്ളത്? ബഹ്‌റൈന്‍ എന്നോ, സിറിയ എന്നോ ഈജിപ്റ്റ്‌ എന്നോ വ്യതാസമില്ല; മുസ്ലീംകള്‍ രണ്ടു തട്ടില്‍ നിന്ന് പടച്ചതമ്പുരാനോട്‌ ദുആ ചെയ്യുന്നു. ഇത്രമാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചുള്ളൂ.

      സിറിയയിലെ ഭരണകൂടവും അവിടത്തെ പ്രക്ഷോഭകാരികളെ അക്രമികളെന്നും, ഭീകരെന്നുമൊക്കെയാണ് പറയുന്നത് എന്നോര്‍ക്കണം. അവരും രാജ്യത്തിന്റെ സമാധാന ജീവിതം തകര്‍ക്കുന്നു എന്നാണാക്ഷേപം.

      ഫലസ്തീന് വേണ്ടി നമ്മള്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങള്‍ ഏറെയായി. ഇപ്പോള്‍ , ഫതഹ് നു വേണ്ടി പ്രാര്‍ഥിക്കാണോ അതോ ഹമാസിന് വേണ്ടി പ്രാര്‍ഥിക്കാണോ എന്ന ആശയക്കുഴപ്പമാണുള്ളത്‌ . എന്ത് പറയുന്നു?

      ഇല്ലാതാക്കൂ
  2. സഹോദരാ,
    താങ്കളുടെ ചിന്തള്‍ക്ക് വളരെ പ്രസക്തി യുണ്ട് ലോകത്ത് സത്യവും അസത്യവും വേര്‍തിരിച്ചറിയാന്‍ കുറച്ചൊന്നു പ്രയാസപ്പെടേണ്ടി വരും കാരണം ദ്രിശ്യ, ശ്രാവ്യ വാര്‍ത്ത‍ മാധ്യമങ്ങളെല്ലാം കണ്ടും കേട്ടും നമ്മുടെയൊക്കെ മനസ്സുകളില്‍ ഒരു ധാരണ രൂപപ്പെട്ടിരിക്കുന്നു അത് അനീതിയുടെയും, അസത്യത്തിന്റെയും, കച്ചവട മനസ്ഥിതിയുടെയും ലാക്കോടെ ലോകത്ത് പ്രചരിപ്പിക്കപ്പെടുന്ന ദുഷ്ശക്തികളുടെ പ്രചാരണ തന്ത്രം അത്രയ്ക്ക് ഫലിചിരിക്കുന്നു എന്ന് മനസിലാക്കാം ഈ ശക്തികള്‍ ധര്‍മത്തിന്റെ മാന ധന്ടത്തില്‍ അല്ല കാര്യങ്ങള്‍ വിലയിരുത്തുന്നതും പ്രചരിപ്പിക്കപ്പെടുന്നതും. നീതിയും സത്യവും അളക്കാന്‍ ഈ അധര്‍മ ശക്തികളുടെ കാഴ്ചപ്പാടുകളും വാക്കുകളും കടം കൊള്ളാന്‍ ലോകം തിരക്ക് കൂട്ടുന്ന കാഴ്ച ഉള്‍കാഴ്ചയുള്ളവര്‍ക്ക് കാണാനാകും. ആട്ടിനെ പട്ടിയാക്കുന്ന കുതന്ത്രം എത്ര വേഗം ഫലം കാണുന്നു ശാരീരിക സൌന്ദര്യവും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും മതി ലോകത്തെ ഒന്നടങ്കം വരുതിയിലാക്കാന്‍. ഇത്തരത്തില്‍ വാര്‍ത്തെടുക്കപ്പെടനുന്ന ഒരു സമൂഹം തങ്ങള്‍ക്കു വിധെയത്വമുള്ളവരുടെ കൂടെയേ നില്‍ക്കൂ അവരുടെ കാഴ്ചപ്പാട് തന്നെയായിരിക്കും ഇവര്‍ക്കും. അങ്ങനെയുള്ള ഒരു സമൂഹത്തിന് ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നത് വിഷയം തന്നെ. ദൈവിക സരണിയില്‍ പ്രാമാണിക പിന്‍ബലത്തോടെ ചിന്തിക്കുന്ന, ചരിത്രത്തിന്റെയും പ്രവച നങ്ങളുടെയും അടിസ്ഥാനത്തില്‍ ലോകത്തിന്റെ ഗതിവിഗതികള്‍ എങ്ങോട്ടെന്നു മനസ്സിലാക്കാന്‍ ഉള്‍കാഴ്ചയുള്ളവര്‍ക്ക് കഴിയും അവര്‍ക്കറിയാം ആര്‍ക്കുവേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ പ്രാര്‍ഥി ക്കേണ്ടത് എന്ന്‍.

    മറുപടിഇല്ലാതാക്കൂ