മുസ്ലിം വിവാഹങ്ങളിലെ നിക്കാഹിന് മുമ്പുള്ള ഖുത്തുബയിൽ
നിർബന്ധമായും ഉദ്ധരിക്കാറുള്ള ഒരു ഹദീസ് ഇങ്ങനെയാണ്:
"നബി (സ) ഇപ്രകാരം പറഞ്ഞു 'നാലു കാര്യങ്ങള്‍ക്ക് വേണ്ടി ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. അവളുടെ
ധനത്തിനുവേണ്ടി, അവളുടെ
തറവാടിനുവേണ്ടി, അവളുടെ സൌന്ദര്യത്തിനുവേണ്ടി, അവളുടെ ദീനിന്
വേണ്ടി. എന്നാൽ നീ ദീന്‍ ഉള്ളവളെ സ്വീകരിക്കുക."
വിവാഹപ്രായമായ ആണ്‍കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവാഹാലോചന തുടങ്ങുന്ന സമയത്തല്ലേ ഈ ബോധവൽക്കരണം കിട്ടേണ്ടത്? അല്ലാതെ പെണ്‍കുട്ടിയുടെ
പിതാവിനെ ഞെക്കിപ്പിഴിഞ്ഞ്,
എല്ലാം പറഞ്ഞൊപ്പിച്ചു,
കാശായിട്ട്
വാങ്ങാനുള്ളതൊക്കെ 'നിശ്ചയ' ദിവസം തന്നെ
കണക്കു പറഞ്ഞു വാങ്ങി, ബാക്കിയുള്ളതിന് സർവ്വാഭരണവിഭൂഷയാക്കി മണവാട്ടിയെ പ്രദർശിപ്പിച്ചു… എല്ലാ ആർഭാടങ്ങളോടെയും നടത്തപ്പെടുന്ന വിവാഹദിനം,
തന്നെ വേണോ ഈ ഉപദേശം!
ഇതിനാണ് 'കതിരിൽ വളം വെക്കുക’ എന്ന് പറയുന്നത്.
മേൽപ്പറഞ്ഞ സന്ദർഭത്തിൽ ഇങ്ങനെ ഒരു ഹദീസ് ഉദ്ധരിക്കുന്നതിലൂടെ നാം സ്വയം വിഡ്ഢിവേഷം
കേട്ടുകയല്ലേ ചെയ്യുന്നത്?
ഉപദേശിക്കുന്നതിനുമുണ്ട് ചില നേരവും സന്ദർഭവുമൊക്കെ.
തീര്‍ച്ചയായും ...... വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗുകളിലൂടെയാണ് ഇത്തരം ഉപദേശങ്ങള്‍ നല്‍കേണ്ടത്...നല്ല എഴുത്തിന് നന്ദി.....
മറുപടിഇല്ലാതാക്കൂThank you Aneesudheen...
മറുപടിഇല്ലാതാക്കൂThanks for the comments.
വിവാഹ പ്രായമായ പലരും അവരുടെ രക്ഷിതാക്കളും സദസ്സിൽ ഉണ്ടായിരിക്കുമല്ലോ. അവർക്കെങ്കിലും പ്രയോജനം ലഭിക്കും സഹീർ ഭായ്.
മറുപടിഇല്ലാതാക്കൂവിവാഹ പ്രായമായ പലരും അവരുടെ രക്ഷിതാക്കളും സദസ്സിൽ ഉണ്ടായിരിക്കുമല്ലോ. അവർക്കെങ്കിലും പ്രയോജനം ലഭിക്കും സഹീർ ഭായ്.
മറുപടിഇല്ലാതാക്കൂ