അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2012, മേയ് 20, ഞായറാഴ്‌ച

ദഅവ അഥവാ ഇസ്ലാമിക പ്രബോധനം-1

ലോകപ്രശസ്ത 9 /11-ന്റെയും അഫ്ഗാന്‍ യുദ്ധത്തിന്റെയും കാലം. 'മുസ്ലിംഭീകരര്'‍ അവിശ്വാസിയെ പിടിച്ചുവച്ച് കഴുത്തറുക്കുന്നത് ലോകമാകെ ടെലിവിഷനില്‍ നേരിട്ട് കണ്ടു. അതിന്റെ ആസൂത്രകര് ആഗ്രഹിച്ചതുപോലെതന്നെ ഇസ്ലാം ഫോബിയാ യൂറോപ്പില്‍ ശക്തി പ്രാപിച്ചു. ഈ സന്ദര്‍ഭത്തില്‍ തൊപ്പിയും താടിയുമായി മൂന്ന് അറബി യുവാക്കള്‍ ജര്‍മ്മനിയില്‍ വന്നു ഒരു കെട്ടിടത്തില്‍ മുറി വാടകക്കെടുത്തു താമസം തുടങ്ങുന്നു. അടുത്ത മുറിയിലെ ജര്‍മ്മന്‍ യുവാവ് അറബികളെക്കണ്ട് ഭയചികിതനാവുന്നു. അന്ന് വൈകുന്നേരം അറബികളില്‍ ഒരാള്‍ ഒരുപാത്രത്തില്‍ sweets -സുമായി.ജര്‍മ്മന്റെ വാതില്‍ക്കല്‍ മുട്ടിവിളിക്കുന്നു. വാതില്‍ തുറന്ന അയാള്‍ വിറകൈകളോടെ അറബിയുടെ കയ്യില്‍ നിന്നും മധുരം വാങ്ങി നന്ദി പറഞ്ഞു വേഗം വാതിലടച്ചു അകത്തു പോകുന്നു. അന്ന് രാത്രി കഴുത്തറുപ്പന്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ദുസ്വപ്നമായി വന്നു ജര്‍മ്മന്‍ യുവാവ് പരിഭ്രാന്തനാവുന്നു. ഉറക്കം നഷ്ട്ടപ്പെട്ട അദ്ദേഹം ഒരുമാസത്തെ അവധിയെടുത്ത് പിറ്റേന്ന് രാവിലെത്തന്നെ എങ്ങോട്ടോ പോകുന്നു.

ഒരുമാസം കഴിഞ്ഞു ജര്‍മ്മന്‍ തിരിച്ചെത്തി. അതാ മുന്നില്‍ വീണ്ടും പഴയ അറബി. 'ഒന്ന് നില്‍ക്കണേ' എന്ന് പറഞ്ഞു അറബി പോയി തന്റെ മുറിയില്‍ നിന്ന് ഒരുകെട്ട്‌ പത്രങ്ങളും, ഏതാനും മെയിലുകളും, ഒരു DHL കൊറിയറും ജര്‍മ്മനെ ഏല്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ 'നല്ല അയല്‍ക്കാരന്‍' ചെയ്ത സല്ക്കര്മങ്ങള്‍. ദിനേനെ വാതില്‍ക്കല്‍ വീണിരുന്ന പത്രമടക്കം എല്ലാം കൃത്യമായി ശേഖരിച്ചു വച്ചിരുന്നു.

പിന്നെ കാണുന്നത്, കിട്ടിയ സന്ദര്‍ഭത്തില്‍ അറബികള്‍ ജര്‍മ്മന്‍ അയല്‍വാസിയെ അവരുടെ റൂമിലേക്ക്‌ ഭക്ഷണത്തിനു ക്ഷണിക്കുന്നതാണ്. ഭക്ഷണത്തോടൊപ്പം അല്‍പ്പം ദഅവയും. "സഹോദരാ എന്തിനാണ് ഞങ്ങള്‍ താങ്കളെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് അറിയാന്‍ താങ്കള്‍ക്കു ആഗ്രഹം കാണുമല്ലോ. ഞങ്ങളുടെ പ്രവാചകന്‍ മുഹമ്മദ്‌ Peace be upon him പറഞ്ഞിരിക്കുന്നു, അയല്‍ക്കാരോട് നന്നായി വര്‍ത്തിക്കണമെന്ന്. ഒരു മുസ്ലിം മുസ്ലിമാവുകയില്ല, അയാള്‍ സ്വന്തത്തിനായി ആഗ്രഹിക്കുന്നത് അയല്‍ക്കാരന് വേണ്ടിക്കൂടി ആഗ്രഹിക്കുന്നതുവരെ. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചത്. മാത്രമല്ല, പ്രവാചകന് sallallaahualaihiwasallam പറഞ്ഞിരിക്കുന്നു... ഒരു മുസ്ലിം മുസ്ലിം ആവുകയില്ല... അയാളുടെ പ്രവൃത്തിയാലും കരങ്ങളാലും മറ്റുള്ളവര്‍ സുരക്ഷിതനാവാത്തകാലത്തോളം”.    ഇത് കേട്ട ജര്‍മ്മന്‍ യുവാവ് ഇസ്ലാം പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ഉടനെ അറബികള്‍ ഒരു ഖുര്‍ആന്‍ പരിഭാഷ അദ്ദേഹത്തിനു നല്‍കുന്നു. അത് പഠിച്ച അദ്ദേഹം ഏറെ താമസിയാതെ ഇസ്ലാം ആശ്ലേഷിക്കുന്നു. അല്‍ഹംദുലില്ലഹ്.

ഒരു അനുഭവകഥയെ ആധാരമാക്കി നിര്‍മിച്ച Short Film - Suspicious Neighbors 2012 -ന്റെ ലിങ്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു സഹോദരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്. 10 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള പ്രസ്തുത Short Film -ന്റെ കഥാസാരമാണ് മേല്‍ വിവരിച്ചത്. നല്ല ഇതിവൃത്തം. നല്ല ഉദ്ദേശ്യം.അതിനായി പണിയെടുത്ത എല്ലാവര്ക്കും അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാരാവട്ടെ.

ഇവിടെ നമ്മുടെ ദഅവ രീതിയാണ് ഞാന്‍ ശ്രദ്ധിച്ചത്. പ്രവാചക(സ.അ)ന്റെ മാതൃകയായതിനാല്‍ ആഗോള തലത്തില്‍ തന്നെ ഈ മാതൃകയാണ് പിന്‍പറ്റുന്നത് എന്ന് തോന്നുന്നു. ക്ഷണിക്കുക, ഭക്ഷണം കൊടുക്കുക, രണ്ടുമൂന്നു ഹദീസ് പറയുക, ഒരു ഖുര്‍ആന്‍ പരിഭാഷ നല്‍കുക. ഉത്തരവാദിത്വം കഴിഞ്ഞു.

ചില സംശയങ്ങള്‍:

1.    ഇക്കാലത്ത് നമ്മള്‍ എല്ലാവരും പരസ്പരം ഉപദേശിക്കാറുണ്ട്, അപരിചിതര്‍ എന്തുതന്നാലും വാങ്ങി കഴിക്കരുതെന്ന്. ട്രെയിനിലും മറ്റും വച്ച് ജ്യൂസ്‌ കൊടുത്ത് മയക്കിയുള്ള കളവുകള്‍ സാധാരണമാണല്ലോ. അപ്പോഴാണ്‌ ഇസ്ലാം ഫോബിയയില് നില്‍ക്കുന്ന പാശ്ചാത്യന് അറബി മധുരപലഹാരവുമായി പോകുന്നത്. അത് നന്ദി പറഞ്ഞു വാങ്ങി വച്ചത് അവന്റെ മര്യാദ. ഒരു ജര്‍മ്മന്‍കാരന്‍ പോയി സൗദി അറേബ്യയില്‍ താമസിച്ചു, പിറ്റേന്ന് സ്വീറ്റുമായി അറബിയുടെ വാതിലില്‍ മുട്ടുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. എന്തോ ഒരു പന്തി കേടു തോന്നുന്നുണ്ടോ? 

2.    ലീവ് കഴിഞ്ഞു വരുന്ന ആള്‍ക്ക് കൊടുക്കാന്‍ ന്യൂസ്‌ പേപ്പര്‍ കളക്റ്റ് ചെയ്തു വച്ചത് സഹിക്കാം. (ഫ്ലാറ്റ്-ന്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു ന്യൂസ്‌ പേപ്പര്‍ ഇടുന്ന രീതി ജര്‍മ്മനിയില്‍ ഉണ്ടോ എന്ന് അറിയില്ല). എന്നാല്‍ നമ്മുടെ നാട്ടിലെപ്പോലെ പോസ്റ്റുമാന്‍ വാതില്‍ക്കല്‍ വന്നു കത്ത് അടുത്ത വീട്ടില്‍ (അതും വിദേശിയെ) എല്പ്പിച്ചിട്ടുപോകുന്നത്, DHL courier വരെ. അതൊക്കെ അല്‍പ്പം അതിശയോക്തിപരമായിപ്പോയി. 

3.    എന്നാല്‍ ഇതൊന്നുമല്ല, സല്‍ക്കാരത്തിനിടക്ക് ഹദീസുകള്‍ ഒന്നൊന്നായി "തത്തമ്മേ പൂച്ച പൂച്ച" എന്നപോലെ ഉരുവിട്ടതാണ് ഏറ്റവും അരോചകമായി തോന്നിയത്. ഒരു മുസ്ലിം യോഗത്തില്‍ ഹദീസ് ക്ലാസ്സ്‌ എടുക്കുന്നത് പോലെ. വാക്കര്‍ത്തം ഓതി കേള്‍പ്പിക്കുന്നു. ഹദീസുകളുടെ ആശയം സ്വന്തം ഭാഷയില്‍ പ്രതിഫലിപ്പിക്കാന്‍ പോലും നമ്മുടെ 'ദായികള്‍'ക്കാവുന്നില്ല. ജര്‍മ്മന്‍ കാരന് എന്ത് sallallaahualaihiwasallam!!  

4.    അവന്റെ നാട്ടില്‍ ചെന്ന് താമസിച്ചിട്ടാണ്, മുസ്ലിം അവന്റെ കൈകൊണ്ടും കര്‍മ്മം കൊണ്ടും അയല്‍വാസിയെ സംരക്ഷിക്കും എന്ന് ഉരുവിടുന്നത് എന്നോര്‍ക്കണം. എന്ത് എവിടെ പറയണം എന്നൊന്നും നോക്കില്ല. മനപാഠം പഠിച്ചതൊക്കെ ഒന്നൊന്നായി, കിട്ടുന്ന സന്ദര്ഭത്തില്‍ ഉരുവിടുന്ന സ്വഭാവം.

ചുരുക്കിപ്പറഞ്ഞാല്‍ ഇതൊക്കെയാണ് നാം മനസ്സിലാക്കിയിരിക്കുന്ന പ്രബോധന രീതികള്‍.

ഇതൊക്കെ ഇപ്പോള്‍ ഇവിടെ കുറിക്കാന്‍ എന്താണ് കാര്യം എന്നല്ലേ. പറയാം. മേല്‍പ്പറഞ്ഞ കഥ നടന്ന ജര്‍മ്മനിയില്‍ നിന്നാണ് ഇപ്പോള്‍ ഞാന്‍ ഇതെഴുതുന്നത്.

സൗദി അറേബ്യയില്‍ നിന്ന് ഞങ്ങളുടെ കമ്പനിയുടെ ഒരു പ്രോജെക്ടുമായി ബന്ധപ്പെട്ടാണ് ഇവിടെയുള്ളത്. ഞങ്ങള്‍ നാലുപേരില്‍ ഒരു സൗദി, ഒരു ഈജിപ്ത്യന്‍ പിന്നെ രണ്ടു  ഇന്ത്യക്കാരും. രാവിലെ 8:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് ഓഫീസ് സമയം. ഈജിപ്ഷ്യനെ ദിവസവും 9:00 മണിക്ക് ശേഷം ഏതു നേരവും പ്രതീക്ഷിക്കാം. സൗദി 11:00 മണിക്ക് മുന്പ് എന്തായാലും വന്നിരിക്കും. ഞങ്ങള്‍ രണ്ടു മിസ്കീന്‍ ‘ഹിന്ദി’കളാണെങ്കിലോ 8:30നു മുന്‍പ് എത്തും; ദുഷ്പ്പേരുണ്ടാക്കാന്. പറയുമ്പോള്‍ എല്ലാം പറയേണ്ടെ. തിരിച്ചു പോകുന്ന കാര്യത്തില്‍ അറബികള്‍ക്കാണ് കൃത്യനിഷ്ഠ. കൃത്യം 4:25 ആകുമ്പോള്‍ പടം മടക്കിയിരിക്കും. എങ്ങിനെയുണ്ട്?

ഉച്ചയൂണ് കമ്പനി ക്യാന്റീനില്‍ നിന്നാണ്. കൂപ്പണ്‍ തന്നിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണം എടുക്കാം. എന്നാല്‍ ഇക്കാലത്തിനിടക്ക് ഒരിക്കല്‍പ്പോലും ഒരു ജര്‍മ്മന്‍കാരന് പാത്രത്തില്‍ ഭക്ഷണം ബാക്കിയാക്കി വേസ്റ്റ് ആക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ആവശ്യത്തിനു മാത്രം എടുക്കുന്നു. അല്‍പ്പം പോലും അവശിഷ്ട്ടമില്ലാതെ പാത്രം തിരിച്ചു വയ്ക്കുന്നു. സൗദി രീതിയില്‍ ആവശ്യത്തിന്റെ ഇരട്ടി എടുത്തുകൊണ്ടുവന്നു, വലിച്ചുവാരി തിന്നു പാത്രം തിരികെ വൈക്കുന്നതാണല്ലോ അഭിമാനം‍. ഇവിടെയും ഞങ്ങള്‍ അഭിമാനം കാത്തുസൂക്ഷിക്കുന്നു.

കാല്‍നടക്കാര്‍ റോഡ്‌ മുറിച്ചുകടക്കാന് സിഗ്നല്‍ കാത്തു നില്‍ക്കുന്നതെല്ലാം ജര്‍മ്മന്‍കാരുടെ അറിവില്ലായ്മ. വാടകക്കെടുത്ത കാറ് സിഗ്നല്‍ തെറ്റിച്ചതിനും ഓവര്‍സ്പീടിനും പിഴ ഒടുക്കുന്നതു നമ്മുടെ പയ്യന്മാര്‍ക്ക് അഭിമാനമാണ്. ഇവിടെ ഹൈവേകളില് സ്പീഡ് ലിമിറ്റ് ഇല്ല എന്നറിയുക. സ്പീഡ് ലിമിറ്റ് ഉള്ള സ്ഥലങ്ങളില്‍ നിയമം കര്‍ശനമാണ്താനും.

സമയത്തിനു ജോലിസ്ഥലത്ത് എത്തുക, ഭക്ഷണം വേസ്റ്റ് അക്കാതിരിക്കുക, റോഡ്‌ നിയമങ്ങള്‍ പാലിക്കുക തുടങ്ങിയവയെല്ലാം 'ഇസ്ലാം' ആണോ എന്ന് അറിയില്ല. എന്നാല്‍ ഈ ജര്‍മ്മന്കാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുമ്പോള്‍ എങ്ങോട്ടാണ് അവര്‍ ക്ഷണിക്കപ്പെടുന്നത് എന്ന് അവര്‍ക്ക് മനസ്സിലാകുമോ എന്നതാണ് സംശയം. തുമ്മുമ്പോള്‍ 'അല്ഹമ്ദുലില്ലാഹ്' പറയാനാണെങ്കില്‍ ജര്‍മ്മന്‍കാരും അങ്ങനെ ചെയ്യുന്നത് നാം കാണുന്നു. അറബി ഭാഷയിലല്ല എന്ന് മാത്രം.

സ്വകാര്യ ജീവിതത്തില്‍ വിശുദ്ധി പുലര്‍ത്തുന്ന ഒരു കൂട്ടര്‍. സാമൂഹ്യ ജീവിതത്തില്‍ വിശുദ്ധി പുര്‍ത്തുന്നു മറ്റൊരു കൂട്ടം. വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും കൂടിയതാണ് ഇസ്ലാമെങ്കില്‍ ഇസ്ലാമിന്റെ ഒരു കഷണം നമ്മുടെ കൈയ്യിലും മറ്റൊരു കഷണം യൂറോപ്യരുടെ കയ്യിലുമാണെന്ന് പറയേണ്ടിവരും. അല്ലാഹ് അ'അലം. 

5 അഭിപ്രായങ്ങൾ:

  1. വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും കൂടിയതാണ് ഇസ്ലാമെങ്കില്‍ ഇസ്ലാമിന്റെ ഒരു കഷണം നമ്മുടെ കൈയ്യിലും മറ്റൊരു കഷണം യൂറോപ്യരുടെ കയ്യിലുമാണെന്ന് പറയേണ്ടിവരും. അല്ലാഹ് അ'അലം.

    Yes..!

    Friend of my friend went to Europe and shared his comment on FB after noticing their social manners;
    "I can see Islam everywhere in Europe, even there's not a single Muslim."

    Now you also convey the similar message. Offcource, we have to learn a lot from them, and they have to learn some from us..!

    thank you for this noticing..!

    മറുപടിഇല്ലാതാക്കൂ
  2. രണ്ടു പേരുടേയും(സഹീര്‍ & അലുവവാവ)അഭിപ്രായങ്ങള്‍ വായിച്ചു. സത്യം പറയട്ടെ, വളരെ സഹതാപം തോനുന്നു. Once again sorry to say, the magnitude of ignorance regarding the religion is pretty well reflected in the above both statements. കാരണമോ ? വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും കൂടിയതാണ് ഇസ്ല്മാമെന്നു പറഞ്ഞു അതില്‍ പരിമിതിപെടുത്തിയുള്ള ഒരു അവതരണ ശൈലി ശെരിയായില്ല. കാരണം ഒരു മനുഷ്യനെ സംബധിച്ചിടത്തോളം ഈ രണ്ടു അവസ്ഥയെ അവനു ഉള്ളു. അതിനാല്‍ എതൊരു പ്രത്യയശാസ്ത്രം എടുത്താലും അത് ഒരു മനുഷ്യന്റെ മേല്പറഞ്ഞ രണ്ടു ജീവിതെയും തിര്‍ച്ചയായും ബാധിക്കുകതന്നെ ചെയ്യും. ഈ രണ്ടു ജീവതവും ' നമുക്ക് ' നന്നായി എന്ന് തോന്നുന്നവിധം നന്നായാല്‍ ഇസ്ലാം പ്രതിഫലിച്ചു എന്ന് പറയുന്നതിന് തുല്യമല്ലേ അത് ? എന്നാല്‍ ഗാന്ധിയും തെരെസയുമൊക്കെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ആയി എന്ന് പറയേണ്ടി വരും. ഏതായാലും നിങ്ങള്‍ രണ്ടു പേരും അങ്ങനെ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഏതൊരു പ്രവര്‍ത്തിയിലും 'submission to Allah alone' എന്ന ഒരു പാര്‍ട്ട്‌ വരുമ്പോള്‍ മാത്രമാണല്ലോ അത് ഇസ്ലാമികമാകുക.

    ഇനി മേല്പറഞ്ഞ ഈ രണ്ടുഅവസ്ഥകള്‍ ' കൂടിയാതാണ് ' ഇസ്ലാം എന്ന് പറഞ്ഞത് വളരെ ശരിതന്നെയാണ്, അത് കൊണ്ട് ഉദ്ധേഷിക്കപ്പെട്ടത്‌ മനസ്സിലാവുന്നും ഉണ്ട് , പക്ഷെ ആ equation ഉപയോഗിച്ച് എത്തിച്ചേര്‍ന്ന conclusionil ആണ് പിഴച്ചത്. അത് വിവരിക്കാന്‍ ഇസ്ലാമിലെ പ്രാഥമിക ക്ലാസുകളിലേക്ക് പോകേണ്ടി വരും. തല്‍കാലം മുതിരുന്നില്ല.

    'ആത്മനൊമ്പരം' എന്ന ബ്ലോഗിലെ എല്ലാം വായിച്ചിട്ടില്ലെങ്കിലും വായിച്ചതു വെച്ച് എനിക്ക് ഇതിന്റെ ഉദ്ദേശ്യത്തില്‍ തന്നെ സംശയമുണ്ട്‌.
    എന്താണ് ഇതിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം ?
    ഉദാഹരണത്തിന് ഈ 'thread' തന്നെ എടുക്കാം, ഇതുകൊണ്ടുള്ള ഉദ്ദേശ്യം
    - നിങ്ങളുടെ കുടെയുള്ള അറബികളെ പോലെയാണ് ലോക മുസ്ലീംകള്‍ എന്നാണോ ?
    - അതോ കുറച്ചു കൂടി 'logical' ആയി മുസ്ലീംകള്‍ സിനിമ പിടിക്കണം എന്നാണോ ?
    - അതോ europeansine കണ്ടു നാം ദീന്‍ ശരിക്കും പഠിക്കണം എന്നോ ?
    - അതോ എന്തെങ്കിലും ഇസ്ലാമിന് വേണ്ടി ചെയ്യണം എന്ന അടങ്ങാത്ത ആഗ്രഹം കൊണ്ട് എഴുതിപോയതോ ?
    - അതോ ഇതെല്ലാമോ ?

    അല്ലെങ്കില്‍ പിന്നെ യഥാര്‍ത്ഥ ഉദ്ദേശ്യം ആയിരുന്നെങ്കില്‍ സ്വന്തം സഹോദരങ്ങളുടെ തെറ്റുകള്‍ ലോകം മുഴുവനും വിളിച്ചു പറയാതെ അവരോട് തന്നെ ഈ കാര്യങ്ങള്‍ ഉണര്‍ത്തി തിരുത്തിയാല്‍ പോരായിരുന്നുവോ, അതല്ലേ ഒരു മുസ്ലിമിന്റെ പ്രാഥമിക കടമ ? ഈ threadile വിഷയത്തിന്റെ ഒരു തര്‍ജിമ താങ്കള്‍ക്ക് മേല്പറഞ്ഞ രണ്ടു അറബികള്‍ക്കും അയക്കുവാന്‍ സാധിക്കുമോ ? ഇതൊരു തുറന്ന വിഷയമായി തുടങ്ങിയതിന്റെ പേരിലാണ് എനിക്ക് ഇതിന്റെ മറുപടി ഇതില്‍ തന്നെ നല്കണ്ടിവന്നത് , അല്ലാത്ത പക്ഷം ഒരു പേര്‍സണല്‍ ഇമെയില്‍ ആയിരുന്നു ഈ ഉത്തരത്തിനും അനുയോജ്യം.

    അവസാനമായി, കൂടുതല്‍ പ്രശ്നങ്ങളുടെ കെട്ടുകള്‍ നിരത്താന്‍ ഈ ഉമ്മത്തിന് ഇപ്പോള്‍ തന്നെ കുറെ ആളുകള്‍ ഉണ്ട് , ദയവു ചെയ്തു അതിനായി ഇനിയും പേന എടുക്കരുത് , നേരെ മറിച്ച് എന്തെങ്കിലും പരിഹാരം താങ്കളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുക. ഉമ്മത്തിന്റെ പരിഹാരം അല്ലാഹു തന്നെ വ്യക്തമാക്കിയ കാര്യമാണ് എങ്കിലും specific ആയി അടുത്ത സ്റ്റെപ് ഇന്നതാണ് നാം എടുക്കേണ്ടത് എന്നുള്ള അഭിപ്രായമാണ് ചോദ്യ ലക്‌ഷ്യം. എന്തെങ്കിലും ? والسلام عليكم

    മറുപടിഇല്ലാതാക്കൂ
  3. Lesin Akbar എഴുതിയ പ്രതികരണം വായിച്ചു. എന്റെ ഈ ചിതറിയ ചിന്തകള്‍ ശ്രദ്ധിച്ചതിന്നും, അഭിപ്രായം രേഖപ്പെടുത്താന്‍ സമയം കണ്ടെത്തിയതിനും ആദ്യമായി നന്ദി പറയട്ടെ.

    ഈ ബ്ലോഗിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, ...."കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക. കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു" എന്ന്.

    ടൈറ്റില്‍ വാചകം ഇതുവരെ മാറ്റിയിട്ടില്ല. ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനാല്‍ വിഷയകമായി താങ്കള്‍ നിരത്തിയ അഭിപ്രായഭിന്നത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കട്ടെ.

    എന്നാല്‍ തുടര്‍ന്ന് വായിക്കുന്നവരുടെ അറിവിലേക്കായി ഒന്നുരണ്ടു കാര്യങ്ങള്‍ കുറിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു:

    1) താങ്കള്‍ ചോദിക്കുന്നു: "നിങ്ങളുടെ കുടെയുള്ള അറബികളെ പോലെയാണ് ലോക മുസ്ലീംകള്‍ എന്നാണോ".

    ഉത്തരം: അല്ല. രണ്ടു പതിറ്റാണ്ടിലധികമായി അറബികളും മുസ്ലിം ലോകവുമായി ഇടപഴകിയതില്‍ നിന്ന് ഉരിത്തിരിഞ്ഞു വന്ന അഭിപ്രായമാണ് പ്രതിഫലിച്ചത്.

    2)"നേരെ മറിച്ച് എന്തെങ്കിലും പരിഹാരം താങ്കളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുക." എന്ന് പറഞ്ഞല്ലോ.

    ഉത്തരം: "ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി? എന്ന ചര്‍ച്ചയിലാണ് ഈ ബ്ലോഗ്‌ തുടങ്ങിയത് തന്നെ. അതില്‍ നിരന്തരം വായനക്കാരോട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരഞ്ഞിരുന്നു. ചിലരൊക്കെ സഹകരിക്കുകയും ചെയ്തു.
    ഏതായാലും ആ ചര്‍ച്ച അവസാനിപ്പിക്കുന്നതിന് മുന്പ് "ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍" എന്ന പേരില്‍ നാല് പോസ്ടിങ്ങുകള്‍ ഇട്ടിരുന്നത് ശ്രദ്ധിക്കാതെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത് ശരിയായില്ല.

    സര്‍വ്വശക്ത്തനായ അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാവട്ടെ.

    പ്രതികരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. بسم الله

    "ഈ മുസ്ലിം സമുദായം... ചില നിര്‍ദ്ദേശങ്ങള്‍" തിര്‍ച്ചയായും എന്റെ ശ്രദ്ധയില്‍ പെട്ടത് തന്നെയായിരുന്നു എന്നിരുന്നാലും മറുപടിയില്‍ ആ വിഷയം ഉണര്‍ത്തിയത് പുനര്‍വായനക്ക് കാരണമായി.
    അല്ലാഹു ഖുര്‍ആനിലൂടെ നമുക്ക് അറിയിച്ചു തന്ന കഥയാണല്ലോ മൂസാ നബിയുടേയും അദ്ദേഹം അയക്കപെട്ട ബ്നുഇസ്രാഈലിന്റെയും. നമ്മുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ അവര്‍ ചെയ്ത അതേ കൊടുംഅക്രമത്തില്‍ തന്നെയാണ് നാമും ഇന്നുള്ളത് എന്ന ഒരു വസ്തുത ഞെട്ടലോടെ മനുസ്സിലാവുന്നു. അല്ലാഹു അവരോടു ഒരു പശുവിനെ അറുക്കുവാന്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. എന്തായിരുന്നു അവരുടെ മറുപടി ?

    (2:67,68) - "താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ ?" പിന്നീടു പറഞ്ഞു "അത്‌ ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരുവാന്‍ ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കണം". ഇവിടെ ബ്നുഇസ്രാഈലിനെ നമുക്ക് ഒരു state of unwanted confusionil ആയി കാണാം. എന്നാല്‍ നമ്മളോ ? അല്ലാഹു തന്റെ ദൂതനിലൂടെ നമുക്ക് നാം സ്വീകരിക്കേണ്ട വഴി വ്യക്തമാക്കി തന്നു. Please find some ahadith of prophet صلي الله عليه وسلم. Sorry for not translating it.

    1. Narrated Abdullah ibn Umar: I heard the Apostle of Allah صلي الله عليه وسلم say: When you enter into the inah transactions(a way of business in which riba is dealt in a tricky way), hold the tails of oxen, are pleased with agriculture, and give up Jihad. Allah will make disgrace prevail over you, and will not withdraw it until you return to your original religion. (sunan abi dawood - kitab buyu')

    2. Narrated Thawban: The Prophet صلي الله عليه وسلم said: The people will soon summon one another to attack you as people when eating invite others to share their dish. Someone asked: Will that be because of our small numbers at that time? He replied: No, you will be numerous at that time: but you will be scum and rubbish like that carried down by a torrent, and Allah will take fear of you from the breasts of your enemy and put Wahn into your hearts. Someone asked: O messenge of Allah صلي الله عليه وسلم What is Wahn ? He replied: Love of the world and dislike of death. (sunan abi dawwod - kitabul malahim)

    3. It has been narrated on the authority of Jarir b. Abdullah who said: I saw that the Messenger of Allah صلي الله عليه وسلم was twisting the forelock of a horse with his fingers and he was saying: (A great) benefit. i. e. reward (for rearing them for Jihad) and spoils of war, has been tied to the forelocks of horses until the Day of Judgment. (sahih muslim)

    and the list goes on and on...............

    ഇതില്‍ കൂടുതില്‍ എങ്ങനെയാണ് നമുക്ക് കാര്യം മനസ്സിലാക്കിതരേണ്ടത് ? എന്നാലും നാം പറയുന്നു

    "ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെന്ന് തീര്‍ച്ചയായും നാം ആഗ്രഹിക്കുന്നു. പ്രശ്നപരിഹാരമായി "വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക" - എന്ന ഒറ്റവരി ഉത്തരം നിര്‍ദ്ദേശിക്കപ്പെടാരുണ്ടെങ്കിലും, അതെങ്ങനെ നടപ്പാക്കും എന്നതിന് ഒരു കര്‍മപദ്ധതിയും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല."

    ഇനിയും ശ്രദ്ധയില്‍ പെട്ടില്ലേ യാ... ഉമ്മിത് മുഹമ്മദ്‌ ? ഞാന്‍ ഒന്ന് ചോദിക്കട്ടെ, ഈ മുസ്ലിം സമുദായത്തിന് എന്ത് പറ്റി ?

    അല്ലാഹു ബ്നുഇസ്രാഈലിനോട് യുദ്ധത്തിനു ആയി കല്പിച്ചു, ആ അക്രമികളുടെ മറുപടി ശ്രദ്ധിക്കുക

    "...അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്തു കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്" (5:24)

    അല്ലാഹു നമ്മോടു പറയുന്നു "യുദ്ധം ചെയ്യുവാന്‍ നിങ്ങള്‍ക്കിതാ നിര്‍ബ്ബന്ധ കല്പന നല്കപെട്ടിരികുന്നു"(2:216 ) എന്നിട്ട് നാമോ ? ഉത്തരം നാം ഓരോര്‍ത്തര്‍ക്കും അറിയാം ....... ബുദ്ധിയുള്ളവര്‍ ചിന്തികട്ടെ..

    അവസാനമായി, ഇസ്ലാമിന്റെ ചക്രവര്‍ത്തിയായ ഉമര്‍ (റ) ജെറുസലേമിന്റെ താകോല്‍ വാങ്ങുവാനായി പതിനാലോളം തുന്നലുകളുള്ള തന്റെ വസ്ത്രം ധരിച്ചുകൊണ്ട് സ്വന്തം അടിമയുമോത്ത്‌ വരുന്ന ആ രംഗം കണ്ടു ഇത് ഒരു കുറച്ചിലല്ലേ എന്ന അഭിപ്രായവുമായി ഓടിയടുത്ത സഹാബി വര്യന്റെ നെഞ്ചത്ത് ഇടിച്ചുകൊണ്ട് പറഞ്ഞ പ്രശസ്തമായ വാചകം ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തുന്നു;

    ഉമര്‍ (റ) പറഞ്ഞു "നമ്മള്‍ അധഃപതിച്ച ഒരു ജനതയായിരുന്നു, അതിനുശേഷം ഇസ്ലാംകൊണ്ട് അല്ലാഹു നമ്മെ ആധരണീയര്‍ ആക്കി മാറ്റി ! ആര്‍ ഇസ്ലാമല്ലാത്ത ഒരു വഴിയെ ആദരവിനും അന്തസിനും ആയി സ്വീകരിക്കുന്നുവോ അല്ലാഹു അവരേ നിന്ദ്യരാക്കുക തന്നെ ചെയ്യും"

    അല്ലാഹു നമ്മെ കാര്യങ്ങള്‍ മനസ്സിലാകുന്നവരുടെ കൂടത്തില്‍ ഉള്‍പെടുത്തുമാറാകട്ടെ. അമീന്‍

    മറുപടിഇല്ലാതാക്കൂ
  5. ഈ കുറിപ്പിന്റെ ആദ്യ ഭാഗം വായിച്ചപ്പോള്‍ ഇതൊരു വികാര ജീവിയുടെ കുറിപ്പാണ് എന്ന് കരുതി ..എന്നാല്‍ രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ അതിനെ കുറിച്ചുള്ള പ്രതികരണം ആയിരിക്കും എന്ന് കരുതി . മുഴുവന്‍ വായിച്ചപ്പോള്‍ നമ്മളെല്ലാം 'കേട്ടറിഞ്ഞ' ഭൂരിപക്ഷം സൌദികളുടെ ചില സ്വഭാവ വിശേഷങ്ങള്‍ മാത്രം വിമര്‍ശനത്തിനായി എഴുതിയിരിക്കുന്നു ...

    നല്ല പെരുമാറ്റം ഉള്ള ഒരാളുടെ ആദര്‍ശം എന്താണ് എന്നറിയുവാന്‍ മറ്റുള്ളവര്‍ താല്പര്യം പ്രകടിപ്പിക്കും എന്നത് വസ്തുതയാണ് . എന്നാല്‍ അതിനെ ഉദ്ദേശിച്ചു തന്റെ ജീവിതത്തില്‍ നല്ല പെരുമാറ്റം ഒരു വിശ്വാസി നടപ്പിലാക്കുന്നു എങ്കില്‍ അത് വിമര്‍ശന വിധേയമാണ് ...

    തൌഹീദ് പറഞ്ഞാവണം പ്രബോധനം തുടങ്ങേണ്ടത് ...
    (ഇവിടെ തൌഹീദ് പഠിപ്പിച്ചതായി ഒരു സൂചന കാണുന്നില്ല . വിശുദ്ധ ഖുറാന്റെ പരിഭാഷ വഴി അത് മനസ്സിലാക്കി കാണും എന്ന് വേണമെങ്കില്‍ വിചാരിക്കാം എന്നെ ഉള്ളൂ ...)

    നല്ല സ്വഭാവങ്ങളുടെ ആനുകൂല്യം മുന്‍ നിര്‍ത്തിയുള്ള മത പ്രബോധനം ഇസ്ലാമികമായി സ്വാഗതാര്‍ഹ്ഹമാണ് . ആ ഗുഡ് സര്‍ട്ടിഫികേറ്റ്നു പക്ഷെ തൌഹീദ് പറയുമ്പോള്‍ മറിച്ചു പറയാവുന്ന അത്രയേ വിലയുള്ളൂ എന്നും പ്രബോധകന്‍ മനസ്സിലാക്കണം ...

    മറുപടിഇല്ലാതാക്കൂ