പ്രിയ സഹോദരങ്ങളെ,
ഈ മുസ്ലിം സമുദാത്തിനെന്തു പറ്റി എന്ന ചര്‍ച്ചയുടെ തുടക്കത്തില്‍ - "ശാസ്ത്ര-സാങ്കേതിക രംഗത്ത് മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണ്ടു നമ്മള്‍ ബേജാറാവുകയൊന്നും വേണ്ടാ, മുസ്ലിമിന്റെ ഉത്തരവാദിത്വം ശാസ്ത്ര പുരോഗതി ഉണ്ടാക്കലല്ല. മറിച്ച് മനുഷ്യ നന്മക്കായി വര്‍ത്തിക്കലാണ് " എന്നൊക്കെ പറഞ്ഞു ചിലര്‍ എന്നെ സമാശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിം സമുദായത്തിന്റെ അവസ്ഥകളെ പൊതുവായി വിലയിരുത്തിയപ്പോള്‍ technology കൂടി ചര്‍ച്ചാ വിഷയമായി എന്നതിനാല്‍ , അതായിരിക്കും എന്റെ ആത്മനോമ്പരത്തിന്റെ മുഖ്യഹേതു എന്ന് തെറ്റിദ്ധരിച്ചതാവാം കാരണം.
എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഒരു മുസ്ലിമിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളായി നിര്‍ദേശിക്കപ്പെട്ട "ഇസ്ലാം കാര്യങ്ങള്‍ " ഒന്നൊന്നായി വിശകലനം ചെയ്യപ്പെടുകയുണ്ടായല്ലോ. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കും എന്ന് കരുതുന്നു. ടെക്നോളജിയില്‍ മാത്രമല്ല, പൊതുജീവിതത്തിലും എടുത്തുപറയാവുന്ന ഒരു മേന്മയും ഈ "ഉത്തമ സമുദായ" ത്തില്‍ ദര്‍ശിക്കനാവുന്നില്ല! മൊത്തം മനുഷ്യകുലത്തിനു മാതൃകയാകേണ്ട സമുദായം, വ്യക്തിനിയമം മുതല്‍ രാഷ്ട്രമീമാംസ വരെയുള്ള എല്ലാതലങ്ങളിലും അനുകരണ വ്യഗ്രതയിലാണ്. എല്ലാം ഞങ്ങളുടെ കൈവശം ഉണ്ടെന്നു വിളിച്ചുകൂവുകയും എന്നാല്‍ ഓരോ ആവശ്യവും അയല്‍പക്കത്തുനിന്നു വായ്പ്പ കൊള്ളേണ്ടുന്ന ഒരവസ്ഥ.
മുസ്ലിം സമുദായം വ്യത്യസ്തത പുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന നമസ്കാരം, നോമ്പ് തുടങ്ങിയ അതിമഹത്തായ അനുഷ്ഠാന കര്‍മ്മങ്ങളുടെ കാര്യമെടുത്താലോ? അനുഷ്ഠാനങ്ങള്‍ അവയുടെ ബാഹ്യ സൗന്ദര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. മ്ലേച്ഛവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് നമ്മെ തടയാത്ത നമസ്കാരവും, തഖ്‌വ പരിശീലിപ്പിക്കാത്ത നോമ്പും. ഇതുതന്നെയാവുമോ സമുദായത്തിന്റെ ഈ ദുരവസ്ഥയുടെ മുഖ്യ കാരണവും?
ഏതായാലും ഇതുവരെ കിട്ടിയ ചില അഭിപ്രായ-നിര്‍ദേശങ്ങള്‍ നമുക്കൊന്ന് പരിശോദിക്കാം.
ഭാഗം 2-ല്‍ ഒരു സഹോദരന്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തുന്നു.
The so called Muslims have neglected the teaching of Islam and run after just merely for the worldly benefits and amusements. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ എന്‍ഡോസള്‍ഫാന്‍, കൊക്കകോള തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്നതും മതവുമായി ബന്ധമൊന്നുമില്ല. "The best remembrance of Allah is to repeat lā ʾilāha ʾillallāh and the best prayer (duʿāʾ) is al-ḥamdu li-llāh (all praise belongs to Allah). ദിക്ര്‍ ദുആകള്‍ വര്‍ദ്ധിപ്പിക്കുക. പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം ആക്കുക.
ഇങ്ങനെ ദുആ-പ്രാര്‍ഥനകള്‍ ചെയ്തുകൊണ്ടിരിക്കാനാണോ അള്ളാഹു അവന്റെ ഖലീഫയായി മനുഷ്യനെ ഈ ഭൂമിയിലേക്കയച്ചത്? പഠിക്കേണ്ടിയിരിക്കുന്നു.
വിശുദ്ധഖുര്‍ആന്‍ വിശ്വാസത്തെയും സല്‍ക്കര്‍മ്മങ്ങളെയും (ഈമാന്‍, അമലുസ്വാലിഹാത്) മിക്കവാറും ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. എന്തൊക്കെയാണ് ഈ സല്‍ക്കര്‍മങ്ങളുടെ ഗണത്തില്‍ വരിക? പണ്ഡിതന്മാര്‍ പറഞ്ഞു തരട്ടെ.
ഇനി മറ്റൊരു സഹോദരന്റെ അഭിപ്രായത്തില്‍ -
Before we say it's because we are not good in our deen, we don't make scientists, please try to understand that there are priorities in Islam. മുന്‍ഗണനാ ക്രമം ആണ് പ്രശ്നം എന്നര്‍ത്ഥം.
- "the priority goes to restoring the lost jewel - the Khilafah, peace, and dignity back" അതെ ഖിലാഫത്ത് തിരിച്ചുകൊണ്ടു വരുന്നതിനായി പണിയെടുക്കാനാണ് നാം മുന്‍ഗണന നല്‍കേണ്ടതത്രേ. സമൂഹത്തില്‍ ദീന്‍ ഇല്ലെങ്കിലും ഖിലാഫത്ത് തിരിച്ചു വരണമെന്നോ? ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പാകിസ്ഥാന്‍ എന്ന രാജ്യത്തെയാണ്. മുസ്ലിം സമൂഹം സാമുദായികതയുടെ പേരില്‍ നേടിയെടുത്ത ഒരു കൊച്ചു ഖിലാഫത്ത്. അങ്ങനെയുള്ള ഒരു വലിയ ഖിലാഫത്ത് മഹാ ആപത്തുതന്നെ. ഖിലാഫത്ത് ഉണ്ടായിട്ടു മുസ്ലിം ഉണ്ടാവുകയല്ല, മുസ്ലിം ഉണ്ടായിട്ടു ഖിലാഫത്ത് ഉണ്ടാവുകയാണ് വേണ്ടത് എന്ന് തോന്നുന്നു. ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.
ഭാഗം 3-ല്‍ ഒരു സഹോദരന്‍ അഭിപ്രായപ്പെട്ടത് പോലെ "ഈമാന്‍ - അമലു സ്വലിഹാത്തുകളിലേക്ക് ഈ ഉമ്മത്തിനെ കൈപിടിച്ചു കൊണ്ടുപോയാല്‍ അള്ളാഹു ഒരിക്കല്‍ കൂടി ഈ ഉമ്മതിനു നഷ്ടപ്പെട്ടുപോയ ഇസ്സത്ത് തിരിച്ചു തരും. തീര്‍ച്ച". ഇക്കാര്യത്തില്‍ എല്ലാവരും യോജിക്കും എന്ന് തോന്നുന്നു. എന്നാല്‍ എങ്ങനെ ഇത് സാധ്യമാകും എന്നതാണ് കണ്ടെത്തേണ്ടത്. ഒരു കര്‍മ്മപദ്ധതി (Action Plan) രൂപപ്പെടുത്താനാവട്ടെ നമ്മുടെ ശ്രമം.
ചര്‍ച്ച തുടരാം ഇന്‍ഷാ അല്ലാഹ്.
സ്നേഹപൂര്‍വ്വം,
നിങ്ങളുടെ സഹോദരന്‍.
സാഹിര്‍ ബായ്
മറുപടിഇല്ലാതാക്കൂകാലോചിതമായ എഴുത്ത്
ഹജ്ജിന്റെ ആത്മാവ് എന്താണന്നു കൂടി പറയാമായിരുന്നു
www.sunammi.blogspot.com
--
സമൂഹത്തിനു വെളിച്ചം വീശാത്ത
മറുപടിഇല്ലാതാക്കൂആത്മീയത കപടമാണ്
പള്ളി മൂലകളിലും മടങ്ങളിലും കുത്തിയിരുന്നു സമൂഹവുമായി ബന്ധമില്ലാതെ
ദൈവത്തെ പൂജിക്കാന്‍ ദൈവമോ ദൈവത്തിന്റെ പ്രവാചകരോ
പറഞ്ഞിട്ടില്ല www.sunammi.blogspot.com
http://bit.ly/l8q7g3
മറുപടിഇല്ലാതാക്കൂ