അസ്സലാമുഅലൈക്കും,
മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യുമെന്ന് ചിലര്‍ അന്വേഷിച്ചിരുന്നു. Google Transliteration എന്നാ പ്രോഗ്രാം ആണ് ഞാന്‍ ഉപയോഗിക്കുന്നത്.
ഈ സൈറ്റ് തുറന്നു, മുകളില്‍ ഇടതുഭാഗത്ത് കൊടുത്തിരിക്കുന്ന tab -ല്‍ 'Malayalam' സെലക്ട് ചെയ്യുക. അതിനുശേഷം എഴുതാനുള്ള field - ല്‍ 'മംഗ്ലീഷ്' എഴുതി space bar അമര്‍ത്തിയാല്‍ എഴുതിയ വാക്ക് മലയാളത്തില്‍ ആയി മാറും. ഇതു 'cut '/'copy ' ചെയ്തു മെയിലിലോ ബ്ലോഗിലോ 'paste ' ചെയ്യാവുന്നതാണ്.
എന്തെളുപ്പം.
ഉദാഹരണം: "subuhaanallah ... ee kamputtarinte oru kaaryam " ! എന്ന് ടൈപ്പ് ചെയ്താല്‍ "സുബുഹാനല്ലഹ്.. ഈ കമ്പുട്ടറിന്റെ ഒരു കാര്യം" ! എന്ന് എഴുതി വരും.
സസ്നേഹം,
നിങ്ങളുടെ സഹോദരന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ