പള്ളിയില്‍ അസര്‍ നമസ്കാരം നടക്കുകയാണ്. മൂന്നാമത്തെ റകാഅത്തില്‍ ഇമാം (മറവി മൂലം) അത്തഹിയ്യാത്തിനായി ഇരുന്നു. എല്ലാവരും ഇമാമിനെ പിന്‍പറ്റിയെങ്കിലും, ഒരാള്‍ മാത്രം പിന്നില്‍നിന്ന് 'സുബുഹാനല്ലാഹ് ' എന്ന് പറഞ്ഞത് കേട്ട് ഇമാം തെറ്റ് തിരുത്തി നാലാമത്തെ റകാഅത്ത് പൂര്‍ത്തിയാക്കി. നമസ്കാരം കഴിഞ്ഞപ്പോള്‍ എല്ലാവരും, ഈ സഹോദരന്റെ നമസ്കാരത്തിലുള്ള ശ്രദ്ധയും ഏകാഗ്രതയും എടുത്തോതി. നമ്മുടെ കൂട്ടത്തില്‍ ഒരാളെങ്കിലും... അവര്‍ ആശ്വസിച്ചു.
അപ്പോള്‍ വിനയപുരസ്സരം അദ്ദേഹം പറഞ്ഞത്രേ - എനിക്ക് ടൌണില്‍ നാല് കടകളാണ് ഉള്ളത്. സാധാരണയായി അസര്‍ നമസ്കാരത്തില്‍ ഓരോ റകാഅത്തിലും ഓരോ കടയുടെ കാര്യം എന്റെ മനസ്സില്‍ തെളിയും. ഇന്ന് ഒരു കട കാണാതായപ്പോഴാണ് ഞാന്‍ 'സുബുഹാനല്ലാഹ്' പറഞ്ഞു പോയത്. ക്ഷമിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ