അസ്സലാമുഅലൈക്കും

എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി - 6 ?


വെള്ളപ്പൊക്കം,  ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അതുപോലെ തന്നെ, ഓരോ ദുരന്തത്തിന് ശേഷവും ഒരു മുസ്ലിം പള്ളി കേടുപാടൊന്നും കൂടാതെ ദുരന്തഭൂമിയില്‍ അവശേഷിക്കുന്നതും ഒരു വാര്‍ത്തയല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ഇന്തോനേഷ്യയില്‍ അവശേഷിച്ച പള്ളിയുടെ ചിത്രം നെറ്റില്‍ കണ്ടു 'അള്ളാഹു അക്ബര്‍ ' പറഞ്ഞവരാണ് നാമെല്ലാം. ഇന്തോനേഷ്യക്ക് മുമ്പും പിമ്പും സമാനമായ പള്ളികളുടെ അത്ഭുതശേഷിപ്പുകള്‍ നമ്മള്‍ നെറ്റില്‍ കണ്ടു. (ഇത്തരം വാര്‍ത്തകള്‍ നെറ്റില്‍ മാത്രമല്ലേ കാണാറുള്ളു എന്ന് തര്‍ക്കുത്തരം പറയാന്‍ വരട്ടെ. അതിനുള്ള ഉത്തരം താഴെ വിവരണത്തില്‍ വരുന്നുണ്ട്).
അങ്ങനെ ജപ്പാന്‍  സുനാമി കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു... ആ സുവാര്‍ത്തക്കായി. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഇന്നലെ എനിക്ക് ആ മെയില്‍ കിട്ടി. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ഭൂമിയില്‍ ഒരു പള്ളിയുടെ ചിത്രം. ഒരു പോറലോ, വെള്ള പെയിന്റിന് മങ്ങല്‍ പോലുമോ ഏല്‍ക്കാതെ അതങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നു. താഴെ ഒരു കുറിപ്പും. "ഈ ചിത്രം പാശ്ചാത്യരുടെ മറ്റു മീഡിയകളില്‍ കാണില്ല. ഇത് അവര്‍ പ്രസിധീകരിക്കില്ല. അതിനാല്‍ നിങ്ങളുടെ ലിസ്റ്റില്‍ ഉള്ള എല്ലാ മുസ്ലിം സഹോദരന്മാര്‍ക്കും ഉടനെ ഇത് ഫോര്‍വേഡ് ചെയ്യുക" എന്ന്. 
ഇതില്‍ നിന്ന് രണ്ടു കാര്യം ഉറപ്പ്: 
(1) പാശ്ചാത്യര്‍ ഇത് പുറത്തുവിടില്ല എന്നതിനാല്‍, ഏതോ ഒരു മുസ്ലിം സഹോദരന്‍ പണിപ്പെട്ടു ജപ്പാനില്‍ പോയി പള്ളിയുടെ ഫോട്ടോ എടുത്തു കൊണ്ടുവന്നതാകണം. പ്രശസ്തി ഭയന്ന് ഫോട്ടോഗ്രാഫര്‍ തന്റെ പേര്  ചിത്രത്തോടൊപ്പം കൊടുക്കാതെ ഒഴിവാക്കിയതാവാനെ തരമുള്ളൂ.   
(2) എല്ലാ മുസ്ലീങ്ങള്‍ക്കും ഈ വാര്‍ത്ത എത്തുന്നതിലൂടെ,  അഥവാ ആര്‍ക്കെങ്കിലും ഇപ്പോള്‍ ജപ്പാനില്‍ പോകേണ്ടതായ ആവശ്യകത വന്നിട്ടുണ്ടെങ്കില്‍ , നിസ്ക്കരിക്കാന്‍ പള്ളി ഉണ്ടാകുമോ എന്ന് ഭയപ്പെട്ട് ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്യാനൊന്നും നില്‍ക്കേണ്ടതില്ലാ, സമാധാനമായി പോയ്ക്കൊള്ളൂ  എന്നും.  

പടച്ച തമ്പുരാന്‍ ഇങ്ങനെ ഓരോ പ്രകൃതി ദുരന്തങ്ങള്‍ വരുത്തിവക്കുകയും അവിടെയെല്ലാം ഓരോ പള്ളികള്‍ ബാക്കിയാക്കുകയും ചെയ്യുന്നതിന്റെ യുക്തിയൊന്നും നമ്മള്‍ അന്വേഷിക്കേണ്ടതില്ല. അത് പടച്ചവനു മാത്രം അറിയാവുന്ന കാര്യം. എന്നാല്‍ സംരക്ഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമെന്ന് നാം കരുതുന്ന മക്കയിലെ ക'അബ പല സന്ദര്‍ഭങ്ങളിലും നാശനഷ്ടങ്ങള്‍ക്ക് വിധേയമാവുകയും പുതുക്കി പണിയപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ചരിത്രം. 1941-ലെ മക്ക വെള്ളപ്പൊക്കവും ക'അബയെ ഒഴിവാക്കിയില്ലല്ലോ.  അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞ പള്ളികള്‍ സുനാമിയില്‍ ഇനി തകര്‍ന്നിട്ടില്ലാ എന്ന് തന്നെ വന്നാലും അതിനു പ്രത്യേകിച്ച് വിശേഷമൊന്നുമില്ല എന്നല്ലേ? യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ ചോദിച്ചു പോവുകയാണ്...
ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി എന്ന്.

മറ്റൊന്ന് കൂടി ഇവിടെ അടിവരയിട്ടു മനസ്സിലാക്കണം. ഇതുപോലുള്ള 'അത്ഭുത സംഭവങ്ങള്‍ ' എല്ലാ കാലത്തും എല്ലാ സമുദായങ്ങളിലും ഉണ്ടാവാറുണ്ട്. ഇതെല്ലാം ഒരേയൊരു അല്ലാഹുവിന്റെ അറിവോടെയും സമ്മതത്തോടെയും തന്നെ അല്ലേ സംഭവിക്കുന്നത്‌? അല്ലാതെ മറ്റു സമുദായങ്ങളില്‍ കാണുന്ന   'അത്ഭുത സംഭവങ്ങള്‍ ' അവരുടെ ദൈവങ്ങളുടെ ലീലാവിലാസങ്ങളും മുസ്ലിം പള്ളി കാക്കുന്നത് അല്ലാഹുവിന്റെ കുദ്റത്തും എന്ന് ഏതെങ്കിലും ഒരു സത്യവിശ്വാസിക്ക് കരുതാനാവുമോ? 

ആംസ്ട്രോങ്ങ് ചന്ദ്രനില്‍ 'ബാങ്ക് വിളി' കേട്ടു, ബഹിരാകാശ യാത്രക്കാര്‍ മക്കയും മദീനയും ബഹിരാകാശത്തുനിന്നു ദര്‍ശിച്ചു എന്ന് തുടങ്ങി പലതും നാം നെറ്റ് വഴി അറിഞ്ഞു. പന്നിപ്പനി നാട്ടില്‍ പരന്നപ്പോള്‍ അമേരിക്കക്കാരന്‍ പന്നി വളര്‍ത്തുന്നതിനെ നാം പഴിച്ചു. പക്ഷിപ്പനി പടര്‍ന്നപ്പോള്‍ കോഴി വളര്‍ത്തുന്നതിനെ പഴിക്കാന്‍ മറന്നു. ഇങ്ങനെ പോകുന്നു നമ്മുടെ ദീനി സേവനം. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും വടം എടുക്കാന്‍ ഓടുന്ന മുസ്ലിം യുവത! (കയര്‍ അല്ലാ വടം തന്നെ ആവട്ടെ. ഇനി അഥവാ പുറത്തു വന്നത് ആനക്കുട്ടി ആണെങ്കിലോ എന്ന ദീര്‍ഘ വീക്ഷണം.) 
ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി ?

6 അഭിപ്രായങ്ങൾ:

  1. "ഞാനും ഒരു മുസ്‌ലിമാണ്‌. മുസ്‌ലിംകളെല്ലാം സഹോദരങളാണ്‌. ഇസ്‌ലാം സത്യമാണ്‌. ആ സത്യത്തെ അതിന്റെ ഡിസൈനറായ അല്ലാഹു ഉയര്‍ത്തുക തന്നെ ചെയ്യും. എല്ലാം തകരുമ്പോഴും ഇതുപോലെ ചില പള്ളികളും വേറെ ചില സിമ്പലുകളും തകര്‍ക്കാതെ അല്ലാഹു നിലനിര്‍ത്തുന്നത് ആ യാഥര്‍ത്ഥ്യം മാലോകര്‍ക്ക് ഗുണപാഠമായിക്കൊണ്ടാവാം. ആയതിനാല്‍, അതിലേക്കായി എന്റേതായ ശ്രമങളും വേണമല്ലൊ." ഒരുവേള ഇത്തരം ഒരു മാനസികാവസ്ഥയാകാം ഇതിനൊക്കെ കാരണം. അതല്ലെങ്കില്‍, ഒഴുക്കിനൊത്ത് നീങുന്ന ഒരു മനോവികാരം മാത്രവുമാകാമിത്. രണ്ടായാലും, ഉള്ളിന്റെയുള്ളില്‍ ഇസ്‌ലാമും മുസ്‌ലിംകളും ഉയര്‍ന്നുതന്നെ നില്‍ക്കണമെന്ന ആഗ്രഹമാണുള്ളത്. ആ അഗ്രഹം സഫലമാകാനുള്ള നാലാമത്തെ ഒരായുധമാണിത്. ആദ്യത്തെ മൂന്ന് ആയുധങളിലെ രണ്ടും കുറെയൊക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. മനസ്സും വചനവും, എന്നാല്‍ മൂന്നാമത്തേതിലാണ്‌ യഥാര്‍ത്ഥ പ്രശ്നമുള്ളത്. കര്‍മ്മം. സ്വന്തം ജീവിതത്തിന്റെ തിളങുന്ന മാതൃകയവതരിപ്പി ക്കുന്നതിലാണല്ലൊ നാം റിയല്‍ ഒ.ബി.സി.

    പ്രപഞ്ചത്തേയും ജീവിതത്തെയും സങ്കുചിതമായി വീക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണിതെന്ന് തോന്നുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാന തത്വങളും ഫോര്‍മുലകളും അറിയാനോ വായിച്ചെടുക്കാനോ ശ്രമിക്കാത്തവരായിപ്പോകുന്നു എന്നതാണ്‌ ദുരവസ്ഥ. അദ്ധ്വാനത്തിന്‌ ഫലമുണ്ട് എന്നത് പ്രപഞ്ച നീതിയും ഘടനയുമാണ്‌. അദ്ധ്വാനിക്കുന്നത് ആരായാലും ഏത് ജീവിയായാലും ഈ നീതി ബാധകമാണ്‌. ഇതിന്റെ മിറര്‍ റീഡിംഗ്, അദ്ധ്വാനിക്കാതെ ഫലം കൊയ്യാന്‍ കഴിയില്ല എന്നുകൂടിയാണ്‌. ദൗര്‍ഭാഗ്യവശാല്‍, മുസ്‌ലിം സമുദായം അകപ്പെട്ടുപോയിരിക്കുന്നത് അജ്ഞതയിലും അലസതയിലുമാണ്‌ എന്ന് പറയാതെ വയ്യ. പ്രപഞ്ച കലവറയുടെ മാസ്റ്റര്‍കീ (വിശുദ്ധ ഖുര്‍ആനും തിരുചര്യയും) അവരുടെ കയ്യിലുണ്ടായിട്ടും അവര്‍ക്കാ അല്‍ ഭുതങള്‍ കാണുവാനോ ആസ്വദിക്കുവാനോ കഴിയാതെ പോകുന്നു. നല്ലൊരു ശതമാനം മുസ്‌ലിം പൊതുജനവും, വിദ്യാസമ്പന്നരെന്നുകരുതുന്നവരും ഏതോ തടവറയിലാണ്‌. ആ തടവറയുടെ സെല്ലുകളുടെ പേരുകള്‍ ഒരുപക്ഷെ ഇങനെയൊക്കെയാവാം: സാമുദായികത, പാര്‍ട്ടി സങ്കുചിതത്വം, അലസത, അജ്ഞത, അന്ധമായ അനുകരണം etc. കണ്ടറിയില്ല, കൊണ്ടേ അറിയൂ എന്ന വാശിയിലാണീ പാവങള്‍. അതിന്‌ കുടപിടിക്കാന്‍ ഒരുപിടി സങ്കുചിത നേതാക്കളും പണ്ഡിതന്മാരും കൂടിയാവുമ്പോള്‍, സര്‍ വ്വം ശുഭം. കരുണാവാരിധി കാക്കുമാറാവട്ടെ. ആമീന്‍. സസങ്കടം, റഷീദ്.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ സഹോദരങ്ങള്കും അസ്സലാമുഅലൈകും ,

    എന്തിനാണ് നാം ഇരുട്ടത്ത്തുനിന്നു ഇവിടെ ചുറ്റും ഇരുട്ടാണെന്ന് വിളിച്ചു കൂവികൊണ്ടിരുക്കുന്നു എന്ന് എനിക്ക് മനസ്സിലാകുനില്ല ? അതിനിടയില്‍ ആരോ പറയുന്നതും കേള്‍കാം "ഏയ് , ഞങ്ങള്‍കു ഇരുട്ടാണെന്ന് നന്നായി അറിയാം , അത് ജനങ്ങളെ മനസില്ലാകിപ്പിക്കാനും പ്രകാശത്തെകുള്ള വഴി കണ്ടെത്തുവാനും ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ". അല്ലെയോ സഹോദരങ്ങളെ ഇനിയും ജനങ്ങളെ നേര്മാര്‍ഗതിലേക്ക് നയിക്കാന്‍ ഉദ്ദേശിക്കുന്ന നമുക്ക് തന്നെ ആ മാര്‍ഗം അറിയില്ലെങ്കില്‍ കഷ്ടം തന്നെ. ഈ ദൌത്യം എല്പികപെട്ട ഒരു മനുഷ്യന്‍ മുങ്കടന്നു പോയി , അദ്ദേഹം പറഞ്ഞത് അങ്ങ് പ്രവര്‍ത്തിച്ചാല്‍ മാത്രം മതി ആ വെളിച്ചത്തിലേയ്ക്കു എത്താന്‍. ഇനി ആ മനുഷ്യന്‍ മറ്റാരുമല്ല മറിച്ചു അന്ത്യ പ്രവാചകനായ മുഹമ്മദ്‌ (സ.അ) ആണെന്ന് പറയേണ്ട ആവശ്യം ഇല്ലെന്നു കരുതുന്നു. ഇപ്പോഴും ഞാന്‍ ചില സ്വരങ്ങള്‍ കേള്‍കുന്നു ( ഇതാ ഇപ്പോള്‍ കാര്യം, ഇതാര്‍കാ അറിയാതെത് ?), ക്ഷമിക്കണം അതിനു ഉത്തരം പറയുനില്ല.

    നമ്മുടെ പ്രശ്നത്തിന്റെ solution ഇല്മും അമലും മാത്രമാണ്. ഒരു സംശയവും വേണ്ട. ഇത് രണ്ടിനെയും കുറിച്ച് പറയുന്നതിന് മുന്‍പ് നമ്മുടെ ലക്‌ഷ്യം ഒന്നാണെന്ന് ഉറപ്പുവരുത്തണം. ഒരു മനുഷ്യന്റെ ലക്‌ഷ്യം അവന്റെ റബ്ബായ അല്ലാഹുവിനെ ത്രിപ്തിപെടുത്തുകയും അവന്റെ അനുഗ്രഹമായ സ്വര്‍ഗം കരസ്തമാകുകയുമാണ്. ഇതിനപ്പുറം ആര്‍കെങ്കിലും പരുപാടിയുണ്ടെങ്കില്‍ മനുസ്സിലാക്കിക്കോ നിങളുടെ ലക്‌ഷ്യം മാറ്റിയാല്‍ വെളിച്ചം കണ്ടു തുടങ്ങും.

    ഇനി ആ രണ്ടുകാര്യങ്ങളിലെക്കും കടക്കാം,
    1 ) ഇല്മ : ഇല്മെന്നു കൊണ്ട് വിവക്ഷ എല്ലാരും ഇബ്നു തയ്മിയ്യയും, ഇബ്നു ബാസും ആവണമേന്നല്ല ( അവന്ടാന്നുമല്ലാട്ടോ ), മറിച്ചു ഇല്മിന്റെ ആവശ്യം മനുസിലാക്കുക. നമ്മുടെ നിത്യ ജീവിതത്തില്‍ വരുന്ന ഹറാമിനെയും ഹാലാലിനെയും കുറിച്ചുള്ള തിരിച്ചറിവ് , നമ്മളുടെ ഇബാദത്തുകള്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകര്യമാകേണ്ട criterions എന്തൊക്കെ, ബസ് അത് മതി, അതിനപ്പുറം specialization ടീമിന് മതി , അതായത് പിന്നീടുള്ള വിവരമാണ് മനുഷ്യനെ പണ്ഡിതനോ, എഞ്ചിനീയര്‍ , ഡോക്ടര്‍ എന്നൊക്കെ തരം തിരിക്കുന്നത് . ( പിനീട് ഉള്ള ദീനി വിദ്യാഭാസം തീര്‍ച്ചയായും മനുഷ്യനെ തന്റെ റബ്ബിലേക്ക് അടിപ്പിക്കുക തന്നെ ചെയ്യും. പറഞ്ഞതിന്റെ ആശയം മനസ്സിലായി എന്ന് കരുതുന്നു, കാരണം കുറച്ചു ആളുകളുടെ വാക്കുകളില്‍ പിടിച്ചുള്ള മറുചോദ്യം ഞാന്‍ ഭയകുന്നു ).
    :
    അപ്പോള്‍ ഈ പറഞ്ഞ അത്ര അറിവ് എല്ലാരിലും എത്തിയെന്ന് ഉറപ്പുവരുത്തുക. അതില്‍ അടിയന്തരമായിട്ടുള്ളതാണല്ലോ അഖിദ: ( creed ) . എന്ന് പറഞ്ഞാല്‍ لا إله إلا الله എന്നതിന്റെ അര്‍ഥം.

    2 ) അമല്‍ : ഈ അറിഞ്ഞത് പ്രവര്‍ത്തിക്കുക. അതിനു പരസ്പരം പ്രോത്സാഹിപ്പിക്കുക.

    ദീന്‍ എന്തൊരു എളുപ്പം. എന്തിനു അതിനെ വലിച്ചു മുറുക്കി അഴിക്കുവാന്‍ കഴിയാത്ത കടുംകെട്ടാകണം ? തീര്‍ച്ചയായും ദീന്‍ എളുപ്പം എന്ന് കൊണ്ട് ഉദ്ദേശം അത് മനസ്സിലാകാന്‍ എളുപ്പം ആണെന്നാണ് practical ആക്കാന്‍ തീര്‍ച്ചയായും ത്യാഗം അനിവാര്യമാണ് , എളുപ്പം അങ്ങ് സ്വര്‍ഗത്തില്‍ പ്രവഷിക്കപെടുമെന്നു നിങ്ങള്‍ കരുതുനുണ്ടോ എന്ന് അല്ലാഹു തന്നെ അവന്റെ കിതാബിലൂടെ ചോടിചിട്ടുണ്ടല്ലോ ?
    അപ്പോള്‍ വെളിച്ചം നമ്മുടെ മുന്‍പില്‍ ഉള്ളപ്പോള്‍ ഇനി അതിനെ കുറിച്ച് പഠനം നടത്തിയാല്‍ പോരെ ? നമ്മുടെ വിശ്വാസം ശെരിക്കും ഒന്ന് പഠിക്കാന്‍ ഈ സമയം നമുക്ക് ഉപകാരപെടുത്തിക്കൂടെ ?

    പഴയ ഒരു പണ്ഡിതന്‍ പറഞ്ഞതായി ഓര്‍കുന്നു , " ഞാന്‍ എന്റെ ഉസ്താദിന്റെ അടുക്കല്‍ 50 കൊല്ലം പഠിച്ചു അതില്‍ മുപ്പതു കൊല്ലവും ആഹലാകിനെ( character ) കുറിച്ചാണ് പഠിച്ചത്".

    സ്നേഹപൂര്‍വ്വം നിങ്ങളുടെ സഹോദരന്‍,

    മറുപടിഇല്ലാതാക്കൂ
  3. ആജീവനാന്ത ഗ്യാരണ്ടിയുള്ള, എയര്‍ ക്രാഫ്റ്റ് അലൂമിനിയം ബോഡി യില്‍ തീര്‍ത്തതും, ഹൈ-പവ്വര്‍ LED ലാംപോട് കൂടിയതുമായ ടോര്‍ച് ലൈറ്റ് കയ്യില്‍ കരുതി എന്നതുകൊണ്ട്‌ മാത്രം ഇരുട്ട് മാറുകയില്ലല്ലോ, അതിന്റെ സ്വിച്ച് അമര്‍ത്താത്തിടത്തോളം കാലം.

    വിളക്ക് പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍ പ്രകാശം ഉണ്ടാവുകയില്ല എന്ന് സാരം. അതിനാല്‍ , എങ്ങനെ ഈ വിളക്കൊന്നു പ്രവര്‍ത്തിപ്പിക്കാം എന്നതിന്റെ പ്രായോഗിക രൂപം കണ്ടെത്തുന്നതിനാവട്ടെ നമ്മുടെ ശ്രമം.

    മറുപടിഇല്ലാതാക്കൂ
  4. ചില കുടങ്ങള്‍ മറിഞ്ഞിരിക്കുന്നു. മഴ തകര്‍ത്തു പെയ്യുന്നുമുണ്ട് . ആ കുടത്തിന്റെ ചുറ്റും കൂടി നിന്ന ആളുകളോട് ചോദിക്കപെട്ടു, എന്താ ഇവിടെ ? " കുടം നിറഞ്ഞിട്ടു വേണം വീട്ടിലേക്കു വെള്ളവുമായി പോകുവാന്‍ " എന്ന് അവര്‍. ഇവര്‍ എന്ന് വീട്ടില്‍ പോവും ആവോ ! ?
    ചില്ലപ്പോള്‍ കുട്ടികളുടെ ചോദ്യങ്ങള്‍ കേട്ടാല്‍ നമ്മള്‍ ചിരിക്കും, അവര്‍ ചില്ലപ്പോഴോക്കെ ചോദിക്കുന്നത കേള്‍കാം, ഇതെന്താ അങ്ങനെ എന്ന് അറിയാമോ ? നിങ്ങള്‍ ഉത്തരം പറഞ്ഞു നോക്കൂ, ഇല്ല , ഒരു രക്ഷയുമില്ല, കാരണം ? അവന്‍ അതിനു കാരണം നേരത്തെ കണ്ടുപിടിച്ചിട്ടുണ്ട് , അതെ കാരണം പറയുന്നത് വരെ നമ്മള്‍ കുഴഞ്ഞത് തന്നെ. ആ കുട്ടിയാണല്ലോ പിന്നീട് നമ്മള്‍ ആവുന്നത് .
    മനുഷ്യന്‍ തീര്‍ച്ചയായും ഒരു അത്ഭുത ജീവി തന്നെ.
    അറിവും തിരിച്ചരും തമില്ലുള്ള തിരിച്ചറിവ് ഒരു വലിയ അറിവ് തന്നെ. അതിനു സര്‍വശക്തനായ റബ്ബിനെ നമുക്ക് സ്തുതിക്കാം.
    അല്‍ഹംദുലില്ലാഹി അലാ നി'മതില്‍ ഇസ്ലാം.

    സ്നേഹപൂര്‍വ്വം നിങ്ങളുടെ സഹോദരന്‍

    മറുപടിഇല്ലാതാക്കൂ
  5. Dear Sahirika,
    Congrats for this new endeavor. Kindly excuse me for typing in English and my lack of ability in express the opinion in Malayalam.

    Last week one of my non Muslim friends asked me. Do you think that only Muslims will enjoy the heaven?. Then he told me an incident : While his two kids were playing with their friend in the next flat, these kids of my friend were told that only Muslims would enter heaven and will be able to enjoy the joyfulness of paradise. All others including the kids of my friend (because they are Kaffirs) would enter the hell where only fires and snakes with high venom welcome them. The kids of my friend’s were totally scared and anxiously asked their father “WHY LIKE THIS”?. My friend also asked me the same question.

    I felt pity and shy on this development. I don’t know I am right or wrong. But I believe we have only this type of claims (like the mosques survive the earthquake) but do not have a flexible and accustomed way to face others. Same like you pointed out in the case of “La Ilaha Illallah”.

    See world order of Muslims now: Only hate and hatred. They hate each other. Announce the other group or his brother as non believer, kaffir, munafiq etc. and killing one another. Declare as enemies, sacking from communities, killing ladies and children and creating turmoil. Where is the knowledge they sought. Who is there to fix the boundary and limits in between Muslims. Then blaming the west and says all are their traps. The brains of Muslims are made by mud!!!!!!!!!! Alas. Even scholars are also victimized in these harsh killings where “ISLAM IS PEACE”. Off course we can justify by reminding the earlier history of 3rd Khalif Usman (r.a).

    If we analyze, the problems were not started now. It was from the beginning, started soon after the demise of beloved prophet (S.a.w). We bifurcated, call one another as non believers, sacked one another and claimed his/her faction as the true Islam and fought each other. For argument we can say even in its internal turbulence, it could spread its wings to other part of the world and until World War I, one of the super powers in the world. Always truth is stranger than the fiction, there is a black dot such as Armenian genocide even though we can blame the west (as usual) for manipulating the histories to tarnish the image of us. Always we are or we like to be the same as a frog in the deep well’ or like to be sleep as a “pupa” or pretend to be a “pupa” in all-time.

    “ISLAM” is a structure stands on its pillars. It’s the duty of us to galvanize these pillars periodically for its stability and growth. Prophet told about, unity, organization, knowledge and education. We have to come out of the cleshays made by us so that can make a CHANGE.

    മറുപടിഇല്ലാതാക്കൂ
  6. Dear Haris,
    Thanks for your good words.
    First of all, regarding Malayalam language let me affirm that I too am a beginner in Malayalam typing; thanks to Google Transliteration. Since I am trying to share some views with our Malayalee community, I felt this will be a better choice. At the same time your comments in English is also welcome. A number of readers in my mail list are good in English as well. So please go ahead, share your views and thoughts.

    Nevertheless to mention, the idea behind this blog is not simply to share our views and to cry looking each other; but to derive a solution to the real problem. Whatever we say, current Muslim world is undergoing a very crucial situation. It is pathetic. So, before suggesting a solution, we must know “where we are”. This humble step is to read the surroundings and to verify the present scenario in an OPEN mind. Insha Allah, some positive suggestions towards a possible corrective action shall be developed at the end.

    Issues like the one which your friend asked about Muslim and Kafir, world-order of Muslims… and lot more will follow. At first let us try to understand “where we are” in an Islamic outlook. That is the reason I picked up “Islam Kaaryangal” in our practical life. We understand, without “Islam kaaryangal”, there is NO Muslim! Can we close our eyes and make the world dark?

    May The Almighty Allah help all of us.

    മറുപടിഇല്ലാതാക്കൂ