അസ്സലാമുഅലൈക്കും,
മുസ്ലിം സമൂഹത്തിന്റെ വര്‍ത്തമാന കാല അവസ്ഥകളാണ് നാം ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്ര- സാങ്കേതിക-വൈജ്ഞാനിക മേഖലകളിലെ നമ്മുടെ ദയനീയ സ്ഥിതി ഏകദേശം അനാവരണം ചെയ്യപ്പെട്ടു. ധര്‍മ്മം നീതി, സത്യസന്ധത തുടങ്ങിയ സദ്ഗുണങ്ങളില്‍ നാം എത്ര പോയന്റ് താഴെയാണോ, അതെ അളവില്‍ ധൂര്‍ത്ത്, സ്ത്രീധനം തുടങ്ങിയ ദുരാചാരങ്ങളില്‍ മുകളിലുമാണെന്ന് കാണുന്നു.
എന്റെ ഈ നിരീക്ഷണത്തെ വെറും "ആത്മനിന്ദയോ അപകര്‍ഷതാ ബോധമോ" ആയി വിലയിരുത്തിയവരുണ്ട് . എന്നാല്‍ നിക്ഷ്പക്ഷമായി ചുറ്റുപാടും ഒന്ന് കണ്ണോടിക്കുന്നവര്‍ എന്റെ പക്ഷത്താവും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
കുറവുകള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയുകയും, ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുകയുമല്ലേ ബുദ്ധിപരമായ രീതി? അല്ലാതെ 'കണ്ണടച്ച് ഇരുട്ടാക്കാന്‍' നോക്കിയാല്‍ നാം കൂടുതല്‍ കൂടുതല്‍ നിന്ദ്യരും, പരിഹാസ്യരും ആവുകയല്ലേ ചെയ്യുക? മൊത്തം മനുഷ്യസമൂഹത്തിനു മാതൃകയും, വഴികാട്ടിയുമാകേണ്ട "അള്ളാഹുവിന്റെ ഭൂമിയിലെ പ്രതിനിധികള്‍ (ഖുര്‍ആന്‍ 2 :30 ) " ഇന്ന് വഴി അന്വേക്ഷിച്ച് പടിഞ്ഞാറും കിഴക്കും ഉഴലുന്നു!
പിന്നോക്കമാണെന്ന് (OBC) പറയുന്നതില്‍ അഭിമാനം കൊള്ളുന്ന ഒരു ദുരവസ്ഥ! നാളെ നമ്മളെ പിടിച്ചൊന്ന് OBC ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി നോക്കട്ടെ. എന്തായിരിക്കും പുകില്‍ . സമുദായ നേതാക്കളും, നമ്മുടെ സ്വന്തം പാര്‍ട്ടിയുമൊക്കെ അടങ്ങിയിരിക്കുമോ? അവര്‍ ഒന്നിച്ചിടപെട്ടു നമ്മുടെ 'പിന്നോക്കാവസ്ഥ' നിലനിര്‍ത്തിത്തരും തീര്‍ച്ച.
ചോദിച്ചുപോവുകയാണ് - ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി?
സസ്നേഹം,
നിങ്ങളുടെ സഹോദരന്‍
അസ്സലാമുഅലൈക്കും
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട സഹീര്‍ സാഹിബ് , മറ്റു സഹോദരന്മാര്‍ ..
ഈ മുസ്ലിം സമുദായത്തിന് എന്ത് പറ്റി? ഈ വിഷയം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ, ധാര്‍മിക ച്യുതി , അധപതനം , ഇതര സമുദായങ്ങളുടെ ഇടയില്‍ മുസ്ലിമീങ്ങല്കുള്ള മതിപ്പ് / അവഗ്ഞ്ഞ, അതിനുള്ള പരിഹാരം എന്നീ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളതാന്നെന്നു മനസിലാക്കുന്നു. സഹീര്‍ സാഹിബ് തുടങ്ങിവച്ച ഈ ബ്ലോഗ് അള്ളാഹു ഒരു സല്‍കര്‍മമായി കബൂല്‍ ചെയ്യുമാറാകട്ടെ . ആമീന്‍ .
അന്തസ് (ഉന്നതി) അത് പോലെ നിന്ന്യത ഇത് രണ്ടും ഒരു വ്യക്തിക്കായാലും ശരി ഒരു സമൂഹത്തിനായാലും ശരി അത് കൊടുക്കുന്നത് അള്ളാഹു ആണ്. ആരുടെ ( അല്ലെങ്കില്‍ സമൂഹത്തിന്റെ ) അമലുകള്‍ ( വിശ്വാസത്തോട് കൂടി ) നന്നാക്കിയോ അവനു അള്ളാഹു ദുനിയാവില്‍ അന്തസ്സും ആഖിറത്തില്‍ വിജയവും നല്‍കും. ഇതിനു ദുന്യവിയായ നേട്ടമോ , പദവിയോ , കണ്ടുപിടുത്തമോ, സാങ്കേതിക വിദ്യയോ, സമ്പത്തോ, ലോകത്തിന്റെ ഭരണമോ, ആയുധമോ, ആള്‍ബലമോ, ഒന്നും തന്നെ അള്ളാഹു നിബധന ആക്കിയിട്ടില്ല. അങ്ങിനെ അള്ളാഹു നിബധന ആക്കിയിരുന്നെങ്കില്‍ സഹാബാക്കള്‍ ഒരിക്കലും ഏറ്റവും ഉന്നതര്‍ ആവുമായിരുന്നില്ല, വിജയിക്കുമായിരുന്നില്ല. ഫിറഔന്‍, കാറുന്‍, അബൂ ജഹല്‍ തുടങ്ങിയവര്‍ പരാജയപ്പെടുമായിരുന്നില്ല. നമ്മുടെ മാതൃക അല്ലാഹുവും റസൂല്‍ (സ.അ) യും ത്രിപ്ത്തിപെട്ട സഹാബാക്കള്‍ ആണ്.
കാലഖട്ടങ്ങളില് വെച്ച് ഏറ്റവും ശ്രേഷ്ടമായ കലഖട്ടം എന്റെ കലഖട്ടം, പിന്നെ അതിനു അടുത്ത കലഖട്ടം പിന്നെ അതിനു അടുത്ത കലഖട്ടം എന്ന് റസൂല്‍ (സ.അ) അരുളിയതായിട്ടു ഹദീസില്‍ വന്നിരിക്കുന്നു. ഈ ഒരു ഹദീസ് ശരിക്കും വിശകലനം ചെയ്തു നോക്കിയാല്‍ മതിയാവും ഇന്നത്തെ അവസ്ഥക്ക് എന്താണ് കാരണം എന്നും എന്താണ് അതിനു പരിഹാരം എന്നും . ഈ ഹദീസില്‍ പറയുന്ന കാല്ഖട്ടങ്ങള്‍ 1 . റസൂല്‍ (സ.അ) ഉം സഹാബക്കളുടെയും 2 . താബീങ്ങളുടെയും 3. താബിതാബീങ്ങളുടെയും കാല്ഖട്ടങ്ങളാണ്. ഹദീസ് പണ്ഡിതന്മാര്‍ ഈ ഹദീസിന്റെ വിശദീകരണത്തില്‍ വിവരിക്കുന്നുണ്ട് എന്ത് കാരണങ്ങള്‍ കൊണ്ടാണ് ഈ കല്ഖട്ടങ്ങള്‍ ഏറ്റവും ശ്രേഷ്ടമായി എന്ന് നബി (സ.അ) പറഞ്ഞിരിക്കുനത് എന്ന്. ആ കാരണങ്ങളിലേക്ക് മുസ്ലിം ഉമ്മത്ത് തിരഞ്ഞാല്‍ മാത്രമേ വീണ്ടും ഈ ഉമ്മത്തിന് ഒരിക്കല്‍ കൂടി വിജയിക്കുവാനും അത് പോലെ മുസ്ലിമീങ്ങളുടെ നിന്ന്യത മാറി അന്തസും ഇസ്സതും ഉണ്ടാകുവാനും കഴിയുകയുള്ളൂ. ഹദീസിന്റെ വിശദീകരണത്തില്‍ പ്രധാനമായും 3 കാരണങ്ങളാണ് പറയുന്നത്. 1 . ആ കാലഖട്ടങ്ങളില്‍ ആര് മുസ്ലിം ആയാലും അവര്‍ കലിമയുടെ അര്‍ഥം മനസ്സിലാക്കുമായിരുന്നു, അതായതു ഇന്ന് മുതല്‍ എന്റെ ശരീരം, സമയം, സമ്പത്ത്, അള്ളാഹു നല്‍കിയ മറ്റു സലാഹിയതുകള്‍ ഒന്നും എന്റെ സ്വന്തമല്ല , മറിച്ചു അല്ലാഹുവിങ്കല്‍ നിന്നുമുള്ളതാണ്, എന്റെ ഇഷ്ടത്തിന് ചിലവഴിക്കാനുള്ളതല്ല . 2 . എന്റെ വിജയം റസൂല്‍ (സ.അ) മിനെ പൂര്‍ണമായും പിന്‍ പറ്റുന്നതിലും അനുസരിക്കുനതിലും അനുകരിക്കുന്നതിലുമാണ് . (കാരണം എന്റെ ഏറ്റവും വലിയ ഗുണകാംഷി റസൂല്‍ (സ.അ) ആണ് ) 3 . ജീവിതത്തിന്റെ ലക്‌ഷ്യം , ആവശ്യം ഇവ രണ്ടിനെയും വേര്‍തിരിച്ചു മനസ്സിലാക്കിയിരുന്നു. ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ വേണ്ടി ജീവിതത്തിന്റെ ആവശ്യങ്ങളെ മാറ്റിവയ്ക്കനോ , മുന്നോട്ടോ പിന്നോട്ടോ നീക്കാനോ അവര്‍ തയ്യാറായിരുന്നു.
അതുകൊണ്ട് മുസ്ലിം ഉമ്മത്തില്‍ കൂടുതല്‍ സാന്ഗേതിക വിധഗ്തര്‍ ഉണ്ടായതുകൊണ്ടോ , കൂടുതല്‍ ഡോക്ടര്‍സ്, എന്ജിനീയെര്‍സ്, സയന്ടിസ്റ്സ് ഉണ്ടായ്തുകൊണ്ടോ , മുസ്ലിം സമുദായം വിമാനം പറത്തിയതുകൊണ്ടോ, ബഹിരാകാശത്തേക്ക് പോയതുകൊണ്ടോ, ലോകത്തിന്റെ ഭരണം കിട്ടിയത് കൊണ്ടോ ഒന്നും തന്നെ ഇന്നത്തെ അവസ്ഥ മാറുമെന്നു കരുതുന്നത് മിഥ്യ എന്ന് തോന്നുന്നു.
അടുത്ത പേജ് കാണുക ...
തുടര്‍ച്ച ....
മറുപടിഇല്ലാതാക്കൂഅബൂ ദയ സാഹിബ് എഴിതിയതുപോലെ " മുസ്ലിമിന്റെ ഉത്തരവാദിത്വം ശാസ്ത്ര പുരോഗതി ഉണ്ടാക്കലല്ല. മനുഷ്യ നന്മക്കായി വര്തിക്കലാണ്. അപ്പോള്‍ ലഭിക്കുന്ന ഉപോല്പന്നം മാത്രമാണ് മുസ്‌ലിമിന്റെ ശാസ്ത്ര പുരോഗതി" എന്നാ വാദഗതിയുടെ പ്രസക്തി ഇവിടെയാണ്.
അള്ളാഹു മുഹമ്മദ് നബി (സ.അ) ഉമ്മത്തിനെ ഈ ലോകത്തേക് അയച്ചത് അല്ലാഹുവിന്റെ ഖലീഫ ആയിട്ടാണ് "അള്ളാഹുവിന്റെ ഭൂമിയിലെ പ്രതിനിധികള്‍ (ഖുര്‍ആന്‍ 2 :30 ) " . നമ്മള്‍ അല്ലാഹുവിന്റെ ത്രിപ്തിക്ക് അനുസരിച്ച് ജീവിച്ചു സ്വര്‍ഗത്തില്‍ എത്തിച്ചേരുവാനും മറ്റുള്ളവരെ സ്വര്‍ഗത്തില്‍ എത്തിക്കുവാനും ഉള്ള ഒരു വലിയ ഉദ്ദേശത്തിലാണ് നമ്മെ ഈ ലോകത്തേക് വിട്ടിരിക്കുന്നത്. ഈ ഒരു ലക്ഷ്യത്തിലും ചിന്തയിലുമായിരിക്കണം നമ്മുടെ പ്രവര്‍ത്തികള്‍. ഏറ്റവും ചുരുങ്ങിയത് ഈ ഒരു ചിന്ത എങ്കിലും എല്ലാ മുസ്ലിമിങ്ങളിലും ഉണ്ടാകിയെടുക്കാന്‍ ഉള്ള ഒരു പരിശ്രമമാണ് വേണ്ടത്. മറിച്ചു ശാസ്ത്ര- സാങ്കേതിക-വൈജ്ഞാനിക മേഖലകളിലെ നമ്മുടെ ദയനീയ സ്ഥിതി , അതിനുള്ള പരിഹാരം, ഇതിനെ കുറിച്ച് ചിന്തിച്ചു തല പുണണക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല, എങ്കില്‍ പിന്നെ ഇതര സമുദായവും നാമും തമ്മില്‍ എന്ത് വ്യത്യാസം.
ഇരുട്ട് മാറുന്നതിനു ഇരുട്ടിനെ പറ്റി വിശകലനം ചെയ്യലല്ല , മറിച്ചു വെളിച്ചം കൊണ്ടുവരലാണ് വേണ്ടത്. സമുദായത്തില്‍ ഉണ്ടാവുന്ന തിന്മകളെ പോസ്റ്മാര്ട്ടം ചെയ്യേണ്ടതില്ല, മറിച്ചു ഈമാന്‍ - അമല് സാലിഹാതുകള്‍ അവകളിലെക് ഈ ഉമ്മത്തിനെ കയ്പിടിച്ചു കൊണ്ടുപോയാല്‍ (അതിലേക് ദഅവത് ) അള്ളാഹു ഒരിക്കല്‍ കൂടി ഈ ഉമ്മതിനു നഷ്ടപോട്ടു പോയ ഇസ്സത് തിരച്ചു തരും. തീര്‍ച്ച. വെളിച്ചം വന്നാല്‍ തീര്‍ച്ചയായും ഇരുട്ട് മറയും. ഉപോല്പന്നഗളായി ലോകത്തിന്റെ ഭരണം, മറ്റു മേഖലകളിലെ പുരോഗതി തുടങ്ങിയവയും.. അള്ളാഹു നല്‍കും, ഏതുപോലെ സഹാബാക്കള്‍ക്ക് നല്‍കിയ പോലെ.. മുസ്ലിമിന്റെ പ്രതീക്ഷ അല്ലാഹുവില്‍ ആണ്. അതിനു വേണ്ടി നമ്മള്‍ നമ്മുടെ സമയം , സമ്പത്ത്, ശരീരം, അള്ളാഹു നല്‍കിയ മറ്റു സലാഹിയതുകള്‍ എല്ലാം ഉപയോഗിച്ച് നമ്മുടെ നാടുകളിലും, വിദേശങ്ങളിലും എല്ലാം പരിശ്രമിക്കണം . മുസ്ലിം നന്നായാല്‍ അത് തന്നെയാണ് മറ്റുള്ളവര്കുള്ള ദഅവത്.
സഹീര്‍ സാഹിബിന്റെ ചിന്ത ഒരു ഉയര്‍ന്ന ചിന്തയാണ്. കൂടുതല്‍ പ്രതീഷിച്ചു കൊണ്ട് ...
സ്നേഹ പൂര്‍വ്വം
റഫി സുലൈമാന്‍
ജുബൈല്‍
പ്രിയരേ, സലാം,
മറുപടിഇല്ലാതാക്കൂമുസ്ലിമിന്റെ ഉത്തരവാദിത്വം ശാസ്ത്ര പുരോഗതി ഉണ്ടാക്കലല്ല. മനുഷ്യ നന്മക്കായി വര്തിക്കലാണ്. ഈ പ്രസ്താവനയില്‍ റഫിയും അബൂ ദയയും യോജിച്ചിരിക്കുന്നു എന്നത് സന്തോഷകരമാണ്. മനുഷ്യ നന്മക്കായി പ്രവര്ത്തി ക്കുക എന്നതാണല്ലോ മുസ്~ലിം എന്ന നിലക്ക് എന്റെ ഉത്തരവാദിത്വം ? മനുഷ്യ നന്മ എന്നത് എന്താണ് ? അതിന് എത്ര തലങ്ങളുണ്ട് ? മനുഷ്യ ജീവിതം വൈവിധ്യമാര്ന്ന അനേകം തലങ്ങളുള്ള ഒരേക കമാണല്ലോ. അതില്‍ വ്യക്തി തലങ്ങളുണ്ട്, കുടുംബ പ്രശ്നങ്ങളുണ്ട്, സാമൂഹ്യ പശ്ചാത്തലങ്ങളുണ്ട്, വിദ്യാഭ്യാസ വിഷയങ്ങളുണ്ട്, സദാചാര സാംസ്കാരിക വിഷയങ്ങളുണ്ട്, കാര്ഷിംക വിഷയങ്ങള്‍, വ്യാവഹാരിക തലങ്ങള്‍ ദേശീയ അന്തര്‍ ദേശീയ വിഷയങ്ങളുണ്ട്, നീതിന്യായ സംവിധാനങ്ങള്‍, കുറ്റ കൃത്യങ്ങളും ശിക് ഷാ നിയമ പ്രശ്നങ്ങളുണ്ട്, തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രശ്നങ്ങളുണ്ട്. ഇവയൊക്കെയും ഇന്ന് ആധുനിക വല്ക്കരിക്കപ്പെട്ടിട്ടുമുണ്ട്, ശാസ്ത്ര സാങ്കേതിക വല്ക്കരിക്കപ്പെട്ടിട്ടുമുണ്ട്. മനുഷ്യ നന്മക്കായി പ്രവര്ത്തികക്കുക എന്നതില്‍ മനുഷ്യ ജീവിതത്തിന്റെ മേല്പറഞ്ഞ മുഴുവന്‍ തലങ്ങളെയും സ്പര്ശിക്കെണമോ, അതോ ചിലതൊക്കെ ഒഴിവാക്കുകയും ചിലതൊക്കെ സ്വീകരിക്കുകയും ചെയ്യാമോ ? അങ്ങിനെയാണെങ്കില്‍, ഒഴിവാക്കേണ്ട ചിലത് ഏതൊക്കെയാണ്, സ്വീകരിക്കേണ്ട ചിലത് ഏതൊക്കെയാണ് ? എന്നതില്‍ വ്യക്തതയുണ്ടാവണം. വാരിക്കോരി നടത്തുന്ന പ്രസ്താവനകളില്‍ നിന്ന് മേല്ചോദ്യങ്ങളുടെ വ്യക്തമായ ഉത്തരങ്ങള്കൂ്ടി നിഷ്പന്നമാകേണ്ടതുണ്ട്. (Continue.....)
സഹോദരന്‍ റഫി പറഞ്ഞ മറ്റൊരു പോയന്റുകൂടി വിശകലനാര്‍ഹാമാണ്: "ഇരുട്ട് മാറുന്നതിനു ഇരുട്ടിനെ പറ്റി വിശകലനം ചെയ്യലല്ല, മറിച്ചു വെളിച്ചം കൊണ്ടുവരലാണ് വേണ്ടത്. സമുദായത്തില്‍ ഉണ്ടാവുന്ന തിന്മകളെ പോസ്റ്മാര്ട്ടം ചെയ്യേണ്ടതില്ല, മറിച്ചു ഈമാന്‍ ............" ഈ ഉദാഹരണം വ്യക്തമാണെന്നും ലളിതമാണെന്നും തോന്നാമെങ്കിലും, യാഥാര്‍ത്ഥ്യം അങ്ങിനെയല്ല എന്ന് തോന്നുന്നു. തിന്മകളുടെ ആഴവും പരപ്പും, അവ ഇഴചേര്‍ന്നു നില്‍ക്കുന്ന സങ്കീര്‍ണ്ണമായ ആധുനികതയുടെയും യാതാസ്ഥിതികത്വത്തിന്റെയും പൌരോഹിത്യത്തിന്റെയും കച്ചവട രാഷ്ട്രീയത്തിന്റെയും കണ്ണികളും തിരിച്ചറിയാത്തിടത്തോളം, അവയുടെ പരിഹാരം കണ്ടെത്തുക എന്നത് എളുപ്പമല്ല. ഒരു രോഗമാണെന്ന് മനസ്സിലായതോടെ കുറെ മരുന്നുകള്‍ കൊടുത്താല്‍ മതിയോ, മരുന്നുകള്‍ നിശ്ചയിക്കുന്നതിനും മുമ്പ് രോഗ നിര്‍ണ്ണ യമാണ് നടക്കേണ്ടത് ? എന്നത് ഒരു ലളിത സത്യമല്ലേ. രോഗ നിര്‍ണ്ണ യത്തിന് മുമ്പേ മരുന്ന് നിശ്ചയിക്കുന്നത് ചുരുങ്ങിയ പക്ഷം ശുദ്ധ വിവരക്കെടല്ലേ.
മറുപടിഇല്ലാതാക്കൂമനുഷ്യന് നന്മകള്‍ ചെയ്യുക എന്നതാണ് ഓരോ മുസ്ലിമിന്റെയും ഉത്തരവാദിത്വം എന്ന ഭാഗത്തെ മുന്‍ നിര്ത്തിത്തന്നെയാണീ ചര്‍ച്ച മുന്നോട്ടു പോകേണ്ടതെന്നാണ് ഇയ്യുള്ളവന്റെ വിനീതമായ അഭിപ്രായം. എന്നാല്‍, ഏതെല്ലാം തലങ്ങളില്‍ രീതികളിലാണ് ചികിത്സ നിശ്ചയിക്കേണ്ടതെന്നത് രോഗ നിര്‍ണ്ണയത്തിനു ശേഷമേ തീരുമാനിക്കാനാവൂ. ചികിത്സ വേണ്ടത് ആത്മീയ തലത്തില്‍ മാത്രമാണോ അതോ ഭൌതിക തലങ്ങളിലും ആവശ്യമുണ്ടോ ? ഭൌതിക തലത്തില്‍ ആവശ്യമാണെങ്കില്‍ ആ ഭൌതിക തലങ്ങള്‍ എന്തൊക്കെയാണ് ? എന്നീ വിഷയങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരും. ഒരുകാര്യം ഉദാഹരണമായി ഓര്‍ക്കുന്നത് നല്ലതാണ് : നമ്മള്‍ കഴിക്കുന്ന ചോറും പച്ചക്ക റിയുമൊക്കെ അല്ലാഹു നിഷിദ്ധമാക്കിയ പലിശയുമായി കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. പലിശയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ബാദ്ധ്യതയുള്ള സമൂഹമെന്ന നിലക്ക്, പലിശയുടെ നീരാളിപ്പിടുത്തം ചെന്നെത്തിയ മുഴുവന്‍ മേഖലകളും മുസ്ലിമിന്റെ കര്‍മ്മ മണ്ടലമാകും. എന്നാണു ഇയ്യുള്ളവന്‍ മനസ്സിലാക്കുന്നത്. നന്മകളുടെ ചക്രവാളം നിശ്ചയിക്കുമ്പോള്‍, തിന്മയുടെ വ്യാപ്തിയുള്ളിടങ്ങളിലേ കര്‍മ്മാനിരതരാകേണ്ടതുമുള്ളൂ. പ്രവാചകന്മാരുടെ രീതികളില്‍, അവര്‍ നിയോഗിതരായ ജനതതികളിലെ പ്രബലമായ തിന്മകളെ ശക്തമായി എതിരിടുന്നതായി നമ്മള്‍ കാണുന്നുണ്ടല്ലോ. ഇപ്പറഞ്ഞതൊക്കെ പ്രസക്തമാവുന്നത്, ഇസ്ലാം ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ എന്ന സമഗ്രതയില്‍ നോക്കിക്കാണുമ്പോള്‍ മാത്രമാണ്.
ആശംസകളോടെ CMA Rasheed
അസ്സലാമുഅലൈക്കും,
മറുപടിഇല്ലാതാക്കൂപ്രിയ സഹോദരന്‍ റഫിയുടെ സുദീര്‍ഘമായ കത്തും റഷീദിന്റെ വിശദമായ മറുപടിയും നമ്മുടെ ചര്‍ച്ചയെ കൂടുതല്‍ സമ്പുഷ്ട്ടമാക്കുന്നു. വളരെ മഹത്തായ ഒരു ഉദ്ദേശ്യത്തോടെ നാം ചെലവഴിക്കുന്ന ഈ സമയവും വ്യയവും അള്ളാഹു ഒരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാവട്ടെ. ആമീന്‍. അനുബന്ധമായി ചില കാര്യങ്ങള്‍ കൂടി കുറിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
Note : ഈ കത്തില്‍ ഞാന്‍ "മുസ്ലിം" എന്ന് എഴുതുന്നത് "ഒരു യഥാര്‍ത്ഥ സത്യ വിശ്വാസി" എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ "ഒരു സാധാരണ മുസ്ലിം നാമധാരി" എന്ന അര്‍ത്ഥത്തിലല്ല.
ഇനി വിഷയത്തിലേക്ക് കടക്കാം. മനുഷന്റെ അനശ്വരമായ 'പരലോക ജീവിതത്തിലേക്കുള്ള പ്രയാണത്തിലെ ഒരു ഇടത്താവളം' മാത്രമാണ് ഇഹലോക ജീവിതം എന്നാണല്ലോ നാം മനസ്സിലാക്കുന്നത്? അള്ളാഹു കനിഞ്ഞു നല്‍കിയിട്ടുള്ള ആയുസ്സ് നാം ഇവിടെ 'ജീവിച്ചു' തീര്‍ത്തെ മതിയാവു. ഒളിച്ചോട്ടവും (ഉദാ: സന്യാസം) ആത്മഹത്യയും ഇസ്ലാം അനുവദിക്കുന്നില്ല. അങ്ങനെയാവുമ്പോള്‍ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എന്ന് നാം സാധാരണ പറയാറുള്ള ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയെങ്കിലും ഓരോ മനുഷ്യനും ഒഴിച്ചുകൂടാന്‍ ആവാത്തതായിത്തീരുന്നു. ഒരു മുസ്ലിം സമൂഹത്തില്‍ ഇതെല്ലം ആരാണ് നിര്‍മിക്കേണ്ടത്? ഇതെല്ലം ഉണ്ടാക്കിത്തരേണ്ടതിനായി നാം എപ്പോഴും ഒരു അമുസ്ലിം സമൂഹത്തെ മുന്നില്‍ കാണണം എന്നുണ്ടോ? അതെ... നമ്മുടെ ഇടയില്‍ നിന്ന് നല്ല കൃഷിക്കാരനും, നെയ്ത്തുകാരനും, എന്‍ജിനീയറും ഉണ്ടായേ പറ്റു. ആദം നബിയും ഹവ്വ ബീവിയും സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ഉടനെ താമസിച്ചപോലെ കായ്കനികള്‍ ഭക്ഷിച്ചു, ഇലകള്‍ കൊണ്ട് നാണം മറച്ചു, മരച്ചോട്ടില്‍ വിശ്രമിക്കാന്‍ പറ്റില്ലല്ലോ. "മുസ്ലിം" എന്‍ജിനീയര്‍ , "മുസ്ലിം" കൃഷിക്കാരന്‍, "മുസ്ലിം" കച്ചവടക്കാരന്‍... എല്ലാവര്‍ക്കും ചെയ്യാനുണ്ട് മഹത്തായ 'അമലുകള്‍ '.
ഒരു കുഞ്ഞു ജനിച്ചാല്‍ ആദ്യമായി കേള്‍ക്കേണ്ട ശബ്ദം, വലതു ചെവിയില്‍ ബാങ്കും, ഇടതുചെവിയില്‍ ഇക്കമാത്തും ആകണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്ന് 'ഓം'-കാരമാണോ 'സ്വര്‍ഗ്ഗസ്ഥനായ പിതാവാണോ' അതോ അടിപൊളി സിനിമാഗാനമാണോ (മൊബയില്‍ ) കേള്‍ക്കാന്‍ കൂടുതല്‍ സാധ്യത? ഒരു "മുസ്ലിം" ഡോക്റ്ററും "മുസ്ലിം" നഴ്സും ആണ് പ്രസവവാര്‍ഡില്‍ ഉണ്ടായിരുന്നതെങ്കില്‍ !!
ഇനി നമുക്ക് ചിന്തിക്കാം. ഇതില്‍ ആര്‍ക്കാണ് കൂടുതല്‍ 'അമല്‍ ' ചെയ്യാനുള്ള സാഹചര്യം?
സസ്നേഹം,
നിങ്ങളുടെ സഹോദരന്‍
അസ്സലാമുഅലൈകും
മറുപടിഇല്ലാതാക്കൂപ്രിയ സഹോദരന്‍ സഹീര്‍ സാഹിബ് , റഷീദ് സാഹിബ് മറ്റു വായനക്കാര്‍,ഇതിനു മുമ്പ് എഴുതിയതിന്റെ ഉള്ളടക്കം ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ട് എന്ന് തോന്നുന്നില്ല. ഒന്നുകൂടി അത് വ്യക്തമക്കട്ടെ. "അതുകൊണ്ട് മുസ്ലിം,ഉമ്മത്തില്‍ കൂടുതല്‍ സാന്ഗേതിക വിധഗ്തര്‍ ഉണ്ടായതുകൊണ്ടോ , കൂടുതല്‍ ഡോക്ടര്‍സ്, എന്ജിനീയെര്‍സ്, സയന്ടിസ്റ്സ് ഉണ്ടായ്തുകൊണ്ടോ , മുസ്ലിം സമുദായം വിമാനം പറത്തിയതുകൊണ്ടോ, ബഹിരാകാശത്തേക്ക് പോയതുകൊണ്ടോ, ലോകത്തിന്റെ ഭരണം കിട്ടിയത് കൊണ്ടോ ഒന്നും തന്നെ ഇന്നത്തെ അവസ്ഥ മാറുമെന്നു കരുതുന്നത് മിഥ്യ എന്ന് തോന്നുന്നു. " എന്നത് കൊണ്ട് ഉദ്ദേശിച്ചത് , വിവധ മേഖലകളില്‍ എത്തിച്ചേരുവാന്‍ പ്രയ്ന്ക്കണ്ട, നമ്മുടെ ഇടയില്‍ നിന്ന് നല്ല കൃഷിക്കാരനും, നെയ്ത്തുകാരനും, എന്‍ജിനീയറും വേണ്ട എന്നല്ല,. എല്ലാ മേഖലകളിലും സമുദായം എത്തിച്ചേരണം എന്ന് തന്നെയാണ്, മറിച്ച് ഇത് നമ്മുടെ ലക്‌ഷ്യം അല്ല ഇതിന്റെ പേരില്‍ മാത്രം നമുക്ക് വിജയിക്കാന്‍ പറ്റും എന്ന് കരുതുന്നില്ല. സഹീര്‍ സാഹിബ് പറഞ്ഞപോലെ, മുസ്ലിം" എന്‍ജിനീയര്‍ , "മുസ്ലിം" കൃഷിക്കാരന്‍, "മുസ്ലിം" കച്ചവടക്കാരന്‍... തുടങ്ങിയവ ഉണ്ടാവലാണ്. ഞാന്‍ മുന്‍തൂകം കൊടുക്കുന്നത് സഹീര്‍ സാഹിബ് പറഞ്ഞ ഈ "മുസ്ലിം" ഉണ്ടാക്കിയെടുക്കലിനാണ്.കാരണം ഈ "മുസ്ലിമിന്റെ" കൂടെയാണ് അല്ലാഹുവിന്റെ സഹായമുണ്ടാകുന്നത്. അപ്പോഴാണ് സമുദായത്തിന് അന്തസ് , ഉന്നതി തുടങ്ങിയവ അള്ളാഹു കൊടുക്കുന്നത്. ഇതാണ് കഴിഞ്ഞ എഴുത്തിന്റെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചത്.( അന്തസ് (ഉന്നതി) അത് പോലെ നിന്ന്യത ഇത് രണ്ടും ഒരു വ്യക്തിക്കായാലും ശരി ഒരു സമൂഹത്തിനായാലും ശരി അത് കൊടുക്കുന്നത് അള്ളാഹു ആണ്. ......................... ത്രിപ്ത്തിപെട്ട സഹാബാക്കള്‍ ആണ്. ). എന്റെ എഴുത്തിന്റെ മര്‍മവും ഇതുതന്നെ. ചുരുക്കത്തില്‍ മുസ്ലിമിന്റെ (സമുദായത്തിന്റെയും) വിജയം അല്ലാഹുവുമായിട്ടുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കും. വീട്ടില്‍ എല്ലാ ഉപകരണങ്ങളും (ലൈറ്റ്, ഫാന്‍, ഫ്രിഡ്ജ്, AC etc .) ഉണ്ട്. മെയിന്‍ പവര്‍ സോര്സുമായി (അല്ലാഹ്) കണക്ഷന്‍ (ഈമാന്‍, സല്‍കര്‍മ്മങ്ങള്‍ etc ) ഇല്ലെങ്കില്‍ എന്ത് പ്രയോജനം.
വിവിധ മേഖലകളില്‍ മുന്കാലങ്ങലെക്കാള്‍ അപേക്ഷിച്ച് എത്രയോ നമ്മുടെ സമുദായക്കാര്‍ (മുസ്ലിമീങ്ങള്‍ എന്ന വാക്ക് ഒഴിവാകുന്നു) എണ്ണത്തില്‍ കൂടി. പക്ഷെ ഒരു ചെറിയ % എങ്കിലും സമുദായത്തിന്റെ അവസ്ഥ നന്നാവേണ്ടിയിരുന്നു. പക്ഷെ ലോകാടിസ്ഥാനത്തില്‍ സമുദായത്തിന് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വര്‍ധിച്ചു കൊണ്ടേ ഇരിക്കുന്നു. എന്താണ് കാരണം "മുസ്ലിം" വിവിധ മേഖലകളില്‍ കുറഞ്ഞു വരുന്നു. അതിനു വേണ്ടിയല്ലേ നമ്മള്‍ പരിശ്രമിക്കേണ്ടത്? സഹീര്‍ സാഹിബിന്റെ മറുപടി യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും അല്പം അകന്നു പോയി എന്ന് തോന്നുന്നു. ( "ഇനി വിഷയത്തിലേക്ക് കടക്കാം. ........ അമുസ്ലിം സമൂഹത്തെ മുന്നില്‍ കാണണം എന്നുണ്ടോ? ") അള്ളാഹു നാമ്മുടെ സല്കര്‍മ്മങ്ങളെ സ്വീകരികുമാരാകട്ടെ ആമീന്‍ .സ്നേഹ പൂര്‍വ്വം
റഫി സുലൈമാന്‍
ജുബൈല്‍